# സ്റ്റീഫന്‍ നെടുമ്പള്ളിയ്‌ക്കൊപ്പം ജതിന്‍ രാംദാസ് !! എമ്പുരാന്‍ ലൊക്കേഷനില്‍ ജോയിന്‍ ചെയ്ത് ടൊവിനോ

- Link: https://ml.b4blaze.com/film-news/tovino-thomas-joined-empuran-shooting-location
- Published: 2024-03-01T20:43:21+05:30
- Author: Anu

ആരാധകലോകം വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. സൂപ്പര്‍ഹിറ്റ്
ചിത്രം ലൂസിഫറിന്റെ രണ്ടാംഭാഗമാണ് എമ്പുരാന്‍. വിദേശ രാജ്യങ്ങളിലായിട്ടാണ് എമ്പുരാന്റെ
ചിത്രീകരണം നടക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ സെറ്റില്‍ ടൊവിനോ ജോയിന്‍ ചെയ്തിരിക്കുകയാണ്.
അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ടൊവിനോയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

സ്വന്തമായി ജെറ്റ് വിമാനവും കൊട്ടാരങ്ങളുമുള്ള കോടീശ്വരന്റെ കഥയാണ് എമ്പുരാന്‍ പറയുന്നത്.
അബ്റാം ഖുറേഷി എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. അമേരിക്കയിലാണ് ഇപ്പോള്‍
ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.
  ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂളാണ് അമേരിക്കയില്‍
ചിത്രീകരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷമായിരിക്കും
ഇന്ത്യയിലെ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്.  ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍
സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്‍ എങ്ങനെ അബ്റാം ഖുറേഷി ആ കഥയാണ് ചിത്രം
പറയുന്നത്. ടൊവിനോ ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിനെയാണ് അവതരിപ്പിക്കുന്നത്. ആ കഥാപാത്രത്തിന്റെ
ഭൂതകാലവും എമ്പുരാനിലാകും അവതരിപ്പിക്കുന്നത്.
