# ടൊവിനോ തോമസിന്റെ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ചിത്രീകരണം  ആരംഭിച്ചു

- Link: https://ml.b4blaze.com/film-news/tovino-thomas-movie-anweshippin-kandethum-starts-rolling
- Published: 2023-03-06T14:06:19+05:30
- Author: Rahul

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കേസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിൻ
കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. തീയേറ്റർ ഓഫ് ഡ്രീംസിന്റെ
ബാനറിൽ ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് സിനിമ നിർമിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/tovino.jpg?resize
=1200%2C628&ssl=1)

കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര സന്നിധിയിൽ നടന്ന ലളിതമായ ചടങ്ങോടെയാണ് സിനിമയുടെ
ചിത്രീകരണത്തിനു തുടക്കമായത്. കെ.വി.കുര്യാക്കോസ് ഭദ്രദീപം തെളിയിച്ചു. പ്രശസ്ത സംവിധായകൻ
ഭദ്രൻ സ്വിച്ചോൺ കർമ്മവും വൈശാഖ് ഫസ്റ്റ് ക്ലാപ്പും നൽകുകയായിരുന്നു. സംവിധായകൻ ജോസ്
തോമസ്, ടൊവിനോ തോമസ്, ഛായാഗ്രാഹകൻ വിനോദ് ഇല്ലമ്പള്ളി, തിരക്കഥാകൃത്ത് ദിലീഷ് നായർ,
സന്തോഷ് വർമ്മ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/anwspn.jpg?resize
=1280%2C720&ssl=1)

സർവ്വീസിൽ പുതുതായി ചുമതലയേൽക്കുന്ന എസ്.ഐ.ആനന്ദ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ തോമസ്
അവതരിപ്പിക്കുന്നത്. പൂർണ്ണമായും ത്രില്ലർ ഇൻവെസ്റ്റിഗേറ്റീവ് ജോണറിലാണ് കഥാ പുരോഗതി.
സിദിഖ്, ഷമ്മി തിലകൻ, ഇന്ദ്രൻസ്, ബാബുരാജ്, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട് തുടങ്ങിയവർ
പ്രധാന അഭിനേതാക്കളാണ്.ചിത്രത്തിലെ രണ്ടു നായികമാർ പുതുമുഖങ്ങളാണ്. 25 കോടിയോളം മുതൽമുടക്കിൽ
നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ്അന്വേഷിപ്പിൻ കണ്ടെത്തും
