# ടോവിനോയുടെ ‘നടികർ’ റിലീസ് തീയതി പുറത്തുവിട്ടു! ചിത്രത്തിൽ നായികയായി എത്തുന്നത്  ഭാവന 

- Link: https://ml.b4blaze.com/film-news/tovino-thomas-new-movie-nadikar-release-dite-out
- Published: 2024-02-03T15:21:45+05:30
- Author: Suji

ആരാധകർ കാത്തിരിക്കുന്ന ടോവിനോ തോമസ് ചിത്രമാണ് ‘നടികർ’ ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക്
പോസ്റ്റർ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവിട്ടത്, ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതിയാണ്
അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്, ചിത്രം മെയ് 3  നെ ആണ് റിലീസ് ചെയ്യുന്നത്,
അതുപോലെ ചിത്രത്തിൽ ടോവിനോയ്ക്ക് ഒപ്പം നായിക ആയി എത്തുന്നത് ഭാവന ആണ് , സൗബിൻ ഷാഹിർ
ആണ് ടോവിനോടൊപ്പം മറ്റൊരു കഥപാത്രത്തെ അവതരിപ്പിക്കുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/tovino5.jpeg?resize
=640%2C336&ssl=1)

ടോവിനോയോടൊപ്പം ആദ്യമായാണ് സൗബിൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്, ഈ ചിത്രത്തിൽ ബാല എന്ന
കഥാപാത്രത്തെയാണ് സൗബിൻ അഭിനയിക്കുന്നത്, പുഷ്പ എന്ന  ഹിറ്റ് ചിത്രംനിർമിച്ച മൈത്രി
മേക്കേഴ്‌സിന്റെ നവീൻ യർവേനീയും, വൈ രവി ശങ്കറും ഈ ചിത്രത്തിന്റെ ഭാഗമാക്കുന്നുണ്ട്,
ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഈ ചിത്രം അനൂപ് വേണുഗോപാൽ, അലൻ ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള
ഗോഡ്സ് പീഡാണ് ചിത്രം നിർമ്മിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/nadikar1.jpg?resize
=747%2C449&ssl=1)

ചിത്രത്തിൽ ഒരു വമ്പൻ താര നിര തന്നെ അഭിനയിക്കുന്നുണ്ട് , ടോവിനോ, സൗബിൻ, ഭാവന എന്നിവരെ
കൂടാതെ അനൂപ് മേനോൻ, ഷൈൻ ടോം, ധ്യാൻ ശ്രീനിവാസൻ, സുരേഷ് കൃഷ്ണ, ലാൽ, ബാലുവര്ഗീസ്, വിജയ്
ബാബു, അൽത്താഫ് സലിം, മധുപാൽ, രഞ്ജിത്ത്, ഇന്ദ്രൻസ്, അബു സലിം, ഗണപതി, നിഷാന്ത് സാഗർ,
അഭിരാം, സ്മിനോ സിജോ, ദേവി അജിത്, ദിവ്യ പിള്ള തുടങ്ങിയ ഒരുപാട് താരങ്ങൾ അഭിനയിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/nadikar2.jpg?resize
=956%2C529&ssl=1)

 
