# ‘സെൽഫി വിത്ത് സിംഹം’ വീഡിയോ പങ്കുവെച്ച് ടൊവീനോ!!

- Link: https://ml.b4blaze.com/film-news/tovino-thomas-shares-lion-video
- Published: 2023-04-12T10:32:04+05:30
- Author: Ajay

യുവതാരം ടൊവിനോ തോമസ് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് കുടുംബവുമായി അവധി ആഘോഷിക്കുകയാണ്.
ആഫ്രിക്കയിൽ ആണ് ടൊവിനോയും കുടുംബവും ഇപ്പോൾ ഉള്ളത്.താരം അവിടെ വച്ചു തന്നെയാണ് ഈസ്റ്ററും
ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ടൊവിനോ യാത്രാചിത്രങ്ങളും വീഡിയോയും ആരാധകർക്കായി
പങ്കുവയ്ക്കാറുണ്ട്.

 ടൊവിനോ തോമസ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിംഹം തന്റെ പുറകിൽ
കൂടി നടന്നു നീങ്ങുന്നതിന്റെ വീഡിയോയാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. ‘സെൽഫി വിത്ത്
സിംഹം’ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി ടൊവിനോ കുറിച്ചത്. വീഡിയോയിൽ ‘സിങ്ക പെണ്ണെ’
എന്ന ഗാനവും പശ്ചാത്തലമായി കേൾക്കാം.ഈ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും വരുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/tovino.jpg?resize
=1280%2C720&ssl=1)

അതേ സമയം ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന നീലവെളിച്ചം, ജൂഡ് ആന്റണിയുടെ 2018
എന്നിവയാണ് താരത്തിന്റെതായി റിലീസിനെത്തുന്ന ചിത്രങ്ങൾ. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘
നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. കൂടാതെ ടൊവിനോ തോമസ് നായകനാകുന്ന
അന്വേഷിപ്പിൻ കണ്ടെത്തും എന്ന ത്രില്ലർ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായിയിരിക്കുകയാണ്.
ഡാർവിൻ കുര്യാക്കോസാണ് സിനിമ സംവിധാനം ചെയ്യുന്നത്.

>  
> View this post on Instagram
>  
> [A post shared by Tovino⚡️Thomas (@tovinothomas)](https://www.instagram.com/reel/Cq43vzRJbJk/?utm_source=ig_embed&utm_campaign=loading)
