# ഇന്നാണ് എന്റെ മാതൃദിനം!! പിറന്നാള്‍ ദിനത്തില്‍ അമ്മയെ ചേര്‍ത്ത് പിടിച്ച് ടൊവിനോ

- Link: https://ml.b4blaze.com/film-news/tovino-thomas-wishes-mother-happy-b-day
- Published: 2023-05-16T17:57:16+05:30
- Author: Anu

സോഷ്യല്‍ മീഡിയയുടെ കാലത്ത് എല്ലാ ദിനങ്ങളും ആഘോഷങ്ങളാണ്. രണ്ട് ദിവസം മുമ്പായിരുന്നു
അന്താരാഷ്ട്ര മാതൃദിനം ആഘോഷിച്ചിരുന്നത്. അമ്മമാര്‍ക്കായി ഒരു ദിനം, അന്ന് എല്ലാവരും
അമ്മമാര്‍ക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ തന്റെ മാതൃദിനം ഇന്നാണെന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്.

അമ്മയുടെ ജന്മദിനം മാതൃദിനമാക്കി ആഘോഷമാക്കിയിരിക്കുകയാണ് നടന്‍. അമ്മയോടൊപ്പമുള്ള 
ചിത്രവും ടൊവിനോ പങ്കുവച്ചിട്ടുണ്ട്. അന്താരാഷ്ട്ര മാതൃദിനം കഴിഞ്ഞ് രണ്ട് ദിവസത്തിന്
ശേഷം, ഇന്ന് എന്റെ മാതൃദിനം എന്നു പറഞ്ഞാണ് അമ്മയോടൊപ്പമുള്ള ചിത്രം ടൊവിനോ പങ്കുവച്ചത്.
‘
ഈ ഫോട്ടോ അമ്മയുടെ പ്രഭാവം സംഗ്രഹിക്കുന്നു – അമ്മ എന്നില്‍ നിങ്ങള്‍ കണ്ടെത്തിയേക്കാവുന്ന
സ്നേഹത്തിന്റെയും അനുകമ്പയുടെയും കരുതലിന്റെയും ഒട്ടുമിക്ക നന്മയുടെയും ഉറവിടമാണ്. 
അമ്മയുടെ കൂടെ വീട്ടില്‍ പോകാന്‍ കുറച്ചു സമയം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് മാത്രം.
ഞാന്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒരു അധിക ദിവസം താമസിച്ചിരുന്നു, അത് എല്ലായ്പ്പോഴും
അങ്ങനെയാണ് … എന്നാണ് ടൊവിനോ പങ്കുവച്ചത്.  ടൊവിനോ പ്രധാന കഥാപാത്രമായെത്തിയ പുതിയ 
ചിത്രം 2018 സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. മഹാപ്രളയത്തില്‍ കേരളത്തിന്റെ അതിജീവനമാണ്
2018 സിനിമയിലൂടെ ജൂഡ് ആന്റണി പറയുന്നത്. ചിത്രം തിയ്യേറ്ററിലെത്തി ഇതിനോടകം തന്നെ 
100 കോടി കലക്ഷന്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ്.
