# ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ദ് ഗ്രേമാന്‍ ട്രെയിലര്‍ പുറത്തു വന്നു

- Link: https://ml.b4blaze.com/film-news/trailer-of-dhanushs-hollywood-debut-the-gray-man
- Published: 2022-05-24T23:03:07+05:30
- Author: Gargi

ധനുഷിന്റെ ആദ്യ ഹോളിവുഡ് ചിത്രം ദ് ഗ്രേമാനിലെ ട്രെയിലര്‍ പുറത്തു വന്നു. അവഞ്ചേര്‍സ്
സംവിധായകന്‍ റൂസോ സഹോദരങ്ങള്‍ ഒരുമിക്കുന്ന ചിത്രം ആക്ഷന്‍ എന്റര്‍ടെയ്നറായിരിക്കും.
സൂപ്പര്‍ താരങ്ങളായ ക്രിസ് ഇവാന്‍സിനും റയാന്‍ ഗ്‌ളോസിങിനും ഒപ്പമാണ് ധനുഷ് എത്തുന്നത്.
അനാ ഡെ അര്‍മാസ് നായികയാവുന്ന ചിത്രം ജൂലായ് 22ന് നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യും.
ജൂലൈ 15ന് ചുരുക്കം ചില തിയറ്ററുകളിലും സിനിമ റിലീസിനെത്തുന്നുണ്ട്. 2009ല്‍ മാര്‍ക്ക്
ഗ്രീനി എഴുതിയ ദ് ഗ്രേമാന്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. വാഗ്‌നര്‍ മൗറ, ജെസീക്ക
ഹെന്റിക്, ജൂലിയ ബട്ടര്‍സ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

നെറ്റ്ഫ്‌ലിക്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. 
ധനുഷിന്റെ കഥാപാത്രത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടില്ല. ക്യാപ്റ്റന്‍ അമേരിക്ക:
സിവില്‍ വാര്‍, അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര്‍, എന്‍ഡ് ഗെയിം എന്നീ ചിത്രങ്ങള്‍ക്കു
ശേഷം റൂസോ സഹോദരങ്ങള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്
 ഗ്രേ മാന്‍ ധനുഷിന്റെ രണ്ടാമത്തെ
രാജ്യാന്തര ചിത്രമാണ്. 2018 ല്‍ കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത എക്സ്ട്രാ ജേര്‍ണി 
ഓഫ് ഫാകിര്‍ എന്നി ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

> The gray man [#TheGrayMan](https://twitter.com/hashtag/TheGrayMan?src=hash&ref_src=twsrc%5Etfw)@
> NetflixFilm July 22nd on Netflix [@Russo_Brothers](https://twitter.com/Russo_Brothers?ref_src=twsrc%5Etfw)
> [pic.twitter.com/yAXte77C2G](https://t.co/yAXte77C2G)
> — Dhanush (@dhanushkraja) [April 26, 2022](https://twitter.com/dhanushkraja/status/1518969757562970114?ref_src=twsrc%5Etfw)
