# നടി തൃഷ രാഷ്ട്രീയത്തിലേക്ക്..! അംഗമാകുന്നത് ഏത് പാര്‍ട്ടിയിലെന്നോ..?

- Link: https://ml.b4blaze.com/film-news/trisha-entry-into-politics
- Published: 2022-08-20T11:27:52+05:30
- Author: Sreekumar

തെന്നിന്ത്യയുടെ പ്രിയ നടി തൃഷ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു.. പ്രമുഖ മാധ്യമങ്ങളിലടക്കം
ഈ വാര്‍ത്ത പടരുകയാണ്. നടന്‍ വിജയ് തൃഷയില്‍ ചെലുത്തിയ പ്രചോദമാണ് രാഷ്ട്രീയത്തിലേക്ക്
വരാന്‍ നടിയ്ക്ക് കൂട്ടായത് എന്നാണ് പറയപ്പെടുന്നത്. തൃഷ രാഷ്ട്രീയത്തിലേക്ക് വരുന്നു
എന്ന വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും നടി ഇതേ കുറിച്ച് ഇതുവരെ 
ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം തന്നെ തൃഷ ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍
ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

![Trisha3456](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/Trisha3456.
jpg?resize=977%2C976&ssl=1)

തമിഴില്‍ നിരവധി താരങ്ങള്‍ ഇതിനോടകം തന്നെ രാഷ്ട്രീയത്തിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോള്‍
തെന്നിന്ത്യയില്‍ തന്നെ നിരവധി ആരാധകരെ സൃഷ്ടിച്ചെടുത്ത തൃഷയും രാഷ്ട്രീയ കളത്തിലേക്ക്
ഇറങ്ങുകയാണ് എന്ന് വാര്‍ത്തകള്‍ വരുന്നു. രാഷ്ട്രീയത്തെ കുറിച്ച് വളരെ ആഴത്തില്‍ പഠിച്ച്
മനസ്സിലാക്കിയ ശേഷമായിരിക്കും നടിയുടെ തീരുമാനവും പാര്‍ട്ടിയിലേക്കുള്ള

![TRISHA KRISHNAN](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/TRISHA-
KRISHNAN.png?resize=450%2C540&ssl=1)

കടന്നു വരവും എന്നും വിവരമുണ്ട്. സിനിമാ ലോകത്ത് തന്റേതായ ഉറച്ച സ്ഥാനം നേടിയെടുത്ത
നടി തൃഷ.. ഇനി രാഷ്ട്രീയത്തില്‍ എങ്ങനെ ശോഭിക്കും എന്ന് അറിയാനുള്ള കാത്തിരിപ്പിലും
ആകാംക്ഷയിലുമാണ് ആരാധകര്‍.

![Trisha](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Trisha.png?
resize=752%2C939&ssl=1)

അതിനിടെ താരം നായിക വേഷത്തില്‍ എത്തിയ ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനാണ്. 
കുന്തവി രാജ്ഞിയായാണ് തൃഷ ഈ സിനിമയില്‍ എത്തുന്നത്. മണിരത്‌നം ആണ് ഈ സിനിമ സംവിധാനം
ചെയ്തിരിക്കുന്നത്.
