# ‘ലിയോ’യ്ക്ക് തൃഷ വാങ്ങിയത് 10 കോടി!!

- Link: https://ml.b4blaze.com/film-news/trisha-krishnan-highest-paid-actress
- Published: 2023-06-22T20:01:38+05:30
- Author: Anu

‘പൊന്നിയിന്‍ സെല്‍വന്‍’2 ലെ കുന്തവൈയായി നടി തൃഷ കൃഷ്ണന്‍ തെന്നിന്ത്യയുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.
മികച്ച കരിയര്‍ ഹിറ്റാണ് ‘പൊന്നിയിന്‍ സെല്‍വന്‍’2 തൃഷയ്ക്ക് സമ്മാനിച്ചത്. ചിത്രത്തിലൂടെ
തൃഷയുടെ താരമൂല്യവും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.

‘പൊന്നിയിന്‍ സെല്‍വന്റെ’ വന്‍ വിജയത്തിന് ശേഷം തൃഷ നായികയാവുന്ന ചിത്രമാണ് ലിയോ. നീണ്ട
ഇടവേളയ്ക്ക് ശേഷം തൃഷയും വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. തൃഷയെയും വിജയിയെയും
പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജാണ് ചിത്രം ഒരുക്കുന്നത്. 15 വര്‍ഷത്തിന് ശേഷമാണ്
തൃഷയും വിജയിയും ഒന്നിക്കുന്നത്.
  അതേസമയം താരത്തിന്റെ പ്രതിഫലത്തുകയാണ് സോഷ്യലിടത്ത്
വൈറലാകുന്നത്. ഇപ്പോള്‍ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി 
നയന്‍താരയോ സാമന്ത റൂത്ത് പ്രഭുവോ അല്ല, തൃഷയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐശ്വര്യ റായ് ബച്ചന്‍, ചിയാന്‍ വിക്രം, കാര്‍ത്തി, ശോഭിത ധൂലിപാല എന്നിവര്‍ക്കൊപ്പം
മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ ഹിറ്റിന് ശേഷമാണ് തൃഷ പ്രതിഫലം വര്‍ധിപ്പിച്ചതെന്നാണ്
റിപ്പോര്‍ട്ടുകള്‍.
  ഫിന്‍കാഷ് അടുത്തിടെ നടത്തിയ സര്‍വേ പ്രകാരം തെന്നിന്ത്യയില്‍
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് തൃഷ. വിജയ്‌ക്കൊപ്പമുള്ള ചിത്രം ലിയോയ്ക്ക്
വേണ്ടി പത്ത് കോടി രൂപയാണ് താരം വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
