# നിവിൻ, മോഹൻലാൽ ഇപ്പോൾ ടൊവിനോയും ; വീണ്ടുമൊരു മലയാള സിനിമ കൂടി

- Link: https://ml.b4blaze.com/film-news/trisha-krishnan-latest-movie-update
- Published: 2023-07-07T18:21:52+05:30
- Author: Shilpa

തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയനായിക തൃഷ വീണ്ടും മലയാളത്തിലേക്ക്. ടൊവിനോ തോമസിന്റെ
നായികയാകാനാണ് താരം മലയാളത്തിലേക്ക് വീണ്ടും എത്തുന്നത്. ടൊവിനോ നായകനായി എത്തുന്ന 
ഐഡന്റിറ്റി എന്ന ചിത്രത്തിലാണ് തൃഷ നായികയാകാൻ ഒരുങ്ങുന്നത്. ചിത്രത്തിൽ തൃഷയെ കൂടാതെ
മഡോണ സെബാസ്ട്യനുമുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-181750-190x300.png?resize=758%2C1197&ssl=1)

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ അണിയിച്ചൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇരട്ട സംവിധായകരായ
അഖില്‍ പോള്‍- അനസ് ഖാന്‍ എന്നിവർ ചേർന്നാണ്. ടോവിനോയെ നായകനാക്കി ഇരുവരും സംവിധാനം
ചെയ്യുന്ന രണ്ടാമത്രെ ചിത്രമാണ് ഐഡന്റിറ്റി. ഫോറൻസിക് ആണ് ആദ്യ ചിത്രം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-181833-239x300.png?resize=836%2C1049&ssl=1)

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണു തൃഷ വീണ്ടും മലയാളത്തിലേക്ക് നായികയായി വരുന്നത്.
നിവിന്‍ പോളിക്കൊപ്പമെത്തിയ ഹേയ് ജൂഡും മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്‍റെ റിലീസിനൊരുങ്ങുന്ന
റാം എന്ന ചിത്രത്തിനും ശേഷമാണു ഇപ്പോൾ ടൊവിനോ ചിത്രത്തിലും താരം എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-181803-255x300.png?resize=800%2C941&ssl=1)
