# തനിക്ക് സിം​ഗിൾ ചൈൽഡ് സിൻഡ്രം ഉണ്ട്; വെളിപ്പെടുത്തി നടി തൃഷ

- Link: https://ml.b4blaze.com/film-news/trisha-krishnan-reveles-she-has-single-child-syndrome
- Published: 2025-10-24T16:37:38+05:30
- Author: Shilpa

സഹോദരങ്ങളില്ലാതെ വളർന്നതിനെക്കുറിച്ച് ഒരിക്കൽ നടി തൃഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
തനിക്ക് സിം​ഗിൾ ചെെൽഡ് സിൻഡ്രം ഉണ്ട്.

ഒറ്റയ്ക്ക് സമയം ചെലവഴിച്ച് തനിക്ക് ശീലമായി. താനെപ്പോഴും ഒറ്റയ്ക്കാണ് ഉറങ്ങിയത്. 
തനിക്ക് തന്റേതായ സ്പേസ് ആണ് ഇഷ്ടം. മറ്റാർക്കെങ്കിലും ഒപ്പം റൂം പങ്കുവെക്കുന്നത് 
പോലും പറ്റില്ല. സ്വകാര്യത താനപ്പോൾ വല്ലാതെ ആ​ഗ്രഹിക്കുമെന്നും തൃഷ പറഞ്ഞു.

![](https://i0.wp.com/images.b4blaze.com/2025/10/Trisha-krishnan.jpg?resize=1200%
2C628&ssl=1)

തന്റെ അമ്മയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ജീവിതം ആഘോഷിക്കുന്നയാളാണ് 42 കാരിയായ തൃഷ.
തനിക്കനുയോജ്യനായ ആളെ കണ്ടുമുട്ടിയില്ലേങ്കിൽ വിവാഹമേ ഉണ്ടാകില്ലെന്ന തീരുമാനത്തിലാണ്
നടി. അടുത്തിടെ നടി വിവാഹിതയാവാൻ പോകുന്നു എന്നുള്ള റൂമറുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ചണ്ഡീഗഢില്‍നിന്നുള്ള വ്യവസായിയാണ് വരന്‍ എന്നൊക്കെയായിരുന്നു റിപ്പോർട്ടുകൾ . എന്നാൽ
ഈ വാർത്തകൾ തള്ളികൊണ്ട് നടി തന്നെ മുന്നോട്ട് വന്നിരുന്നു .
