# തൃഷയ്ക്ക് പരിക്ക്; പ്രർത്ഥയോടെ ആരാധകർ

- Link: https://ml.b4blaze.com/film-news/trisha-leg-injury
- Published: 2022-11-07T09:23:37+05:30
- Author: Ajay

മണിരത്നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ 1 താങ്ക്‌സ് ഗിവിംഗ് മീറ്റ് കഴിഞ്ഞ
ദിവസം ചെന്നൈയിൽ നടന്നു. സിനിമയുടെ മുന്നിലുമ പിന്നിലും പ്രവർത്തിച്ച ഒട്ടുമിക്ക ആളുകളും
താങ്ക്‌സ് ഗിവിംഗ് മീറ്റിങ്ങിന് എത്തിയപ്പോൾ നടി തൃഷയുടെ അസാന്നിധ്യം ശ്രദ്ധേയമായി.
ചിത്രത്തിലെ കുന്ദവയി എന്ന ലീഡിങ് കഥാപാത്രമായിരുന്ന തൃഷയ്ക്ക് എന്തുപറ്റി എന്നറിയാൻ
ആയിരുന്നു ആരാധകർക്ക് ആകാംഷ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/trisha-5.jpg?resize
=1280%2C720&ssl=1)

തൃഷ താങ്ക്‌സ് ഗിവിംഗ് മീറ്റിൽ പങ്കെടുക്കാതിരിക്കാൻ കാരണം താരത്തിന്റെ കാലിന് പരിക്കേറ്റതിനാലാണ്
എന്ന് തൃഷയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്. താരത്തിന് വിദേശ യാത്രയ്ക്കിടെയാണ് പരിക്കേറ്റതെന്നും.
പരിക്കിനെ തുടർന്ന് തൃഷ യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയത്രെ. താരം
ഇപ്പോൾ വീട്ടിൽ റെസ്റ്റിലാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/trisha-a.jpg?resize
=1280%2C720&ssl=1)

പൊന്നിയിൻ സെൽവൻ 1 ബ്ലോക്ക്ബസ്റ്ററായി മാറിയ അവസരത്തിലാണ് സിനിമയുടെ യൂണിറ്റ് വമ്പിച്ച
താങ്ക്‌സ്ഗിവിംഗ് മീറ്റ് സംഘടിപ്പിച്ചത്. സംവിധായകൻ മണിരത്നം അഭിനേതാക്കളായ വിക്രം,
ജയം രവി, കാർത്തി,പാർത്ഥിപൻ എന്നിവരും താങ്ക്‌സ് ഗിവിംഗ് മീറ്റിൽ പങ്കെടുത്തിരുന്നു.
ഇക്കഴിഞ്ഞ സെപ്തംബർ 30 നാണ് പൊന്നിയിൻ സെൽവൻ 1 പ്രദർശനത്തിനെത്തിയത്.വിശ്വ പ്രസിദ്ധ
സാഹിത്യകാരനായ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആസ്പദമാക്കിയാണ്
മണിരത്നം ഇതിഹാസ സിനിമ ഒരുക്കിയത്

 
