# തോക്കുമായി തൃഷ;ദി റോഡ് പുതിയ പോസ്റ്റർ കാണാം

- Link: https://ml.b4blaze.com/film-news/trisha-new-film-update
- Published: 2022-10-25T16:05:28+05:30
- Author: Ajay

തൃഷ നായികയായി എത്തുന്ന പുതിയ സിനിമയാണ് ദി റോഡ്. ചിത്രം സംവിധാനം ചെയ്യുന്നത് വാഗതനായ
അരുൺ വസീഗരൻ ആണ്. റിലീസിനൊരുങ്ങുനന സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ്
അണിയറ പ്രവർത്തകർ. തോക്ക് ചൂണ്ടി നിൽക്കുന്ന തൃഷയെയാണ് പോസ്റ്ററിൽ കാണാന് കഴിയുക.തൃഷയുടെ
പിറന്നാൾ ദിനത്തിലാണ് സിനിമയുടെ ആദ്യ പോസ്റ്റർ പുറത്ത് വിട്ടിത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/trisha-a.jpg?resize
=1280%2C720&ssl=1)

ഏകദേശം 20 വർഷം മുമ്പ് മധുരയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
തൃഷ ഒരു പത്രപ്രവർത്തകയായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഷബീർ കല്ലറക്കൽ, സന്തോഷ്
പ്രതാപ് ,മിയ ജോർജ്, വിവേക് പ്രസന്ന, എം എസ് ഭാസ്‌കർ, വേല രാമമൂർത്തിതുടങ്ങിവരാണ് സിനിമയിൽ
പ്രധാനവേഷത്തിൽ എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/rd.jpg?resize=1280%
2C720&ssl=1)

മണിരത്‌നത്തിന്റെ പൊന്നിയൻ സെൽവനിലാണ് തൃഷ ഒടുവിൽ അഭിനയിച്ചത്. വിജയ് നായകനാവുന്ന ദളപതി
67ൽ നായികയായി തൃഷയാണ് എത്തുന്നത്. .ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ
ചിത്രീകരണം ആരംഭിക്കും. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ നിർമ്മിക്കുന്ന
സിനിമ അടുത്ത വർഷം പ്രദർശനത്തിനെത്തും.ബോളിവുഡ്താരം സഞ്ജയ് ദന്താണ് ദളപതി 67ൽ വില്ലനായെത്തുന്നത്
