# നീണ്ട ഇടവേളയ്ക്ക് ശേഷം തൃഷ ബോളിവുഡിലേക്ക്!!! റീ എന്‍ട്രി സല്‍മാന്‍ ഖാന്റെ നായികയായി

- Link: https://ml.b4blaze.com/film-news/trisha-re-entry-to-bollywood
- Published: 2023-12-30T20:07:54+05:30
- Author: Anu

തെന്നിന്ത്യയുടെ പ്രിയ നായികാണ് നടി തൃഷ. ഈ വര്‍ഷം തൃഷയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങള്‍
സമ്മാനിച്ച വര്‍ഷമാണ്. പൊന്നിയിന്‍ സെല്‍വന്‍ 1 ലൂടെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന
താരവുമായി തൃഷ മാറി. ‘പൊന്നിയിന്‍ സെല്‍വനില്‍’ തുടങ്ങിയ മികച്ച പ്രകടനം കൂടുതല്‍ അവസരങ്ങളും
താരത്തിനെ തേടി എത്തി. വിജയ്‌ക്കൊപ്പം എത്തിയ ‘ലിയോ’യും സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു.
ഇതിലും തൃഷപ്രതീക്ഷ തെറ്റിച്ചില്ല. വിജയ്യുടെ നായികയായി തൃഷ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു.
മലയാളത്തിലും അരങ്ങേറ്റം കുറിയ്ക്കുകയാണ് താരം. മോഹന്‍ലാല്‍ ചിത്രം റാമിലൂടെയാണ് തൃഷയുടെ
മലയാള സിനിമാ അരങ്ങേറ്റം.
  ‘ജോഡി’ എന്ന ചിത്രത്തില്‍ സപ്പോര്‍ട്ടിങ് വേഷത്തിലെത്തിയ
തൃഷ തെന്നിന്ത്യയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം
ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ്. നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷ ബോളിവുഡിലേക്ക്
എത്തുന്നത്.

സല്‍മാന്‍ ഖാന്റെ നായികയായിട്ടാണ് തൃഷ ബോളിവുഡിലേക്ക് തിരികെയെത്തുന്നത്. 2010ല്‍
 
അക്ഷയ് കുമാറിനൊപ്പം ഖട്ട മീത്തയിലൂടെയാണ് തൃഷയുടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
വിഷ്ണുവര്‍ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം
ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.  അതേസമയം, തമിഴില്‍ വിടായമുര്‍ച്ചി എന്ന സിനിമകളുടെ ഷൂട്ടിങ്
തിരക്കിലാണ് തൃഷ ഇപ്പോള്‍. മണിരത്‌നം സിനിമ തഗ് ലൈഫിലും തൃഷ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ബോളിവുഡിലെ റീ എന്‍ട്രിയും തൃഷയുടെ കരിയറില്‍ തന്നെ മികച്ച അവസരമാകും എന്നാണ് ആരാധകലോകം
പറയുന്നത്.
