# അന്നും ഇന്നും ഓരേ ലുക്ക്, പത്ത് വർഷങ്ങൾക്ക് ഇപ്പുറവും മാറ്റം ഒന്നുവില്ലാതെ തൃഷ; ചിത്രം വൈറലാവുന്നു

- Link: https://ml.b4blaze.com/film-news/trisha-same-look
- Published: 2022-09-26T12:01:31+05:30
- Author: Ajay

തെന്നിന്ത്യൻ താരറാണിയാണ് തൃഷ കൃഷ്ണൻ.താരത്തിന്റെ ഏറ്റവും പുതിയ ചിത്രം പൊന്നിയൻ സെൽവൻ
പ്രദർശത്തിന് എത്താൻ വെറും നാല് ദിവസങ്ങൾ മാത്രമാണുള്ളത്. മണിരത്‌നത്തിന്റെ ഇതിഹാസ 
ചിത്രത്തിൽ ഭാഗമാവാൻ സാധിച്ചതിൽ അതിയായ സന്തേഷമുണ്ടെന്ന് താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 തന്‌റെ എല്ലാ കഥാപാത്രങ്ങളും അവിസ്മരണീയമാക്കിയ താരത്തിന് നിരവധി ആരാധകരാണുള്ളത്.
ഇപ്പോഴിതാ പത്ത് വർഷം മുൻപ് ഇറങ്ങിയ വിണ്ണൈത്താണ്ടി വരുവായ സിനിമയുടെ ലുക്കിൽ നിന്നും
യാതൊരു മാറ്റവും നടിയ്ക്കില്ലെന്ന് പറഞ്ഞ് ആരാധകർ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ
വൈറലാവുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/trisha-1.jpg?resize
=1280%2C720&ssl=1)

 

തമിഴിൽ പൊതുവെ നടിമാർ സിനിമരംഗത്ത് കൂറേക്കാലം ഉണ്ടാവുന്നത് അത്ര പതിവുള്ള കാര്യമല്ല
എന്നാൽ പതിറ്റാണ്ടുകളായി തൃഷ തെന്നിന്ത്യൻ സിനിമയിൽ സജീവമാണ്.പൊന്നിയൻ സെൽവനിൽ കുന്ദവായി
എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്.ചിത്രത്തിലെ രാജകീയ ലുക്കിൽ അതീവ സുന്ദരിയാണ്
താരം.വൻ താര നിര അണിനിരക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

 
