# പുതിയ വിശേഷം പങ്ക് വച്ച് തൃഷ, സിനിമയിലേക്ക് ഇനി ഇല്ലേയെന്ന് ആരാധകര്‍

- Link: https://ml.b4blaze.com/film-news/trisha-share-her-new-happiness
- Published: 2021-10-27T14:17:07+05:30
- Author: Rahul

തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് തൃഷ. ഒരുപാട് മലയാള സിനിമകളില്‍ താരം 
അഭിനയിച്ചിട്ടില്ലെങ്കിലും താരത്തിന് കേരളത്തിലും ഒരുപാട് ആരാധകരാണുള്ളത്. ഏകദേശം പത്ത്
വര്‍ഷക്കാലം തൃഷയായിരുന്നു തെന്നിന്ത്യയിലെ ടോപ് ആക്ട്രസ്. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ
വിശേഷം ആരാധകര്‍ക്കായി തൃഷ പങ്ക് വച്ചിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/trisha.jpg?resize
=960%2C540&ssl=1)

ബൃന്ദ എന്ന വെബ്‌സീരിസില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് താരം.
 കഴിഞ്ഞവാരം ഈ വെബ്‌സീരീസിന്റെ
ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. അവിനാഷ് കൊല്ല ആണ് വെബ്‌സീരീസ് നിര്‍മ്മിക്കുന്നത്.
ഒരു ക്രൈം ത്രില്ലര്‍ ആയിട്ടാണ് ഇത് ഒരുങ്ങുന്നത് എന്നാണ് അറിയാന്‍. സോണി ലിവ് എന്ന
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ആയിരിക്കും ഇത് പ്രദര്‍ശനത്തിനെത്തുന്നത്. സൂര്യ വാങ്ങള
എന്ന നവാഗതനായ എഴുത്തുകാരനാണ് ഇത് സംവിധാനം ചെയ്യുന്നത്. വെബ്‌സീരീസിലേക്ക് ചേക്കേറിയ
നടിമാര്‍ പിന്നെ സിനിമയിലേക്കെത്തുന്നത് വളരെ കുറവാണ്. അതുകൊണ്ടാണ് താരം ഇനി സിനിമയിലേക്കെത്തുമോയെന്ന
കാര്യത്തില്‍ ആരാധകര്‍ക്ക് ആശങ്ക.

 
