# കുട്ടി ആരാധകന്റെ സ്‌നേഹം! സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് തൃഷ!!

- Link: https://ml.b4blaze.com/film-news/trisha-shared-fan-video-goes-viral
- Published: 2022-11-20T13:34:58+05:30
- Author: Sreekumar

തെന്നിന്ത്യയുടെ താരസുന്ദരി തൃഷയുടെ സൗന്ദര്യത്തെ വര്‍ണിക്കാന്‍ വാക്കുകള്‍ മതിയാവില്ല.
ആ സൗന്ദര്യവും മുഖത്തെ തേജസ്സും കണ്ട് ഞാന്‍ നോക്കി നിന്നുപോയെന്നാണ് നടന്‍ ജയറാം പോലും
പറഞ്ഞിരുന്നത്. ഇപ്പോഴിതാ വലിയ ആരാധകവൃന്ദം തന്നെയുള്ള താരത്തിന്റെ ഒരു കുട്ടി ആരാധകന്റെ
വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തൃഷ കൃഷ്ണന്‍ തന്നെയാണ് ഈ വീഡിയോ
തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പുറത്ത് വിട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/trisha-viral-video.
jpg?resize=736%2C409&ssl=1)

പൊതുസ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന തൃഷയുടെ ഫ്‌ലക്‌സ് ചിത്രത്തിന്മേല്‍ ഉമ്മ വെയ്ക്കുന്ന
ഒരു കൊച്ചു ആരാധകന്റെ വീഡിയോ ആണ് ഇത്. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞെന്ന് കാണിച്ചാണ്
ഈ വീഡിയോ തൃഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. തലമുറകള്‍ മാറിയാലും എന്നും
സിനിമാ ലോകത്തിലെ റാണി നിങ്ങളാണ് എന്നാണ് ഈ വീഡിയോ കണ്ട് ആരാധകര്‍ തൃഷയോട് പറയുന്നത്.
തൃഷ പങ്കുവെച്ച ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/trisha-5.jpg?resize
=1280%2C720&ssl=1)

അതേസമയം, പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയിലാണ് തൃഷ ഏറ്റവും ഒടുവില്‍ അഭിനയിച്ചിരുന്നത്.
ചിത്രത്തില്‍ താരത്തിന്റെ ക്യാരക്ടര്‍ ലുക്ക് ഏറെ പ്രശംസകള്‍ നേടിയിരുന്നു. ചോള രാജാവിന്റെ
മകള്‍ കുന്ദവയ് എന്ന രാജകുമാരിയായി മികച്ച അഭിനയ പ്രകടനം ആയിരുന്നു താരം കാഴ്ചവെച്ചത്.

>  
> View this post on Instagram
>  
> [A post shared by Trish (@trishakrishnan)](https://www.instagram.com/reel/ClKWehHt1v9/?utm_source=ig_embed&utm_campaign=loading)

മണിരത്‌നം ഒരുക്കിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ഇപ്പോള്‍
ആരാധകര്‍ കാത്തിരിക്കുന്നത്. രണ്ടാം ഭാഗം 2023 ഏപ്രില്‍ മാസത്തോടെ തീയറ്ററിലേക്ക് എത്തുമെന്നാണ്
പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
