# പ്രതിഫലത്തിൽ നയൻതാരയെ കടത്തിവെട്ടാൻ തൃഷ! നയൻ താരയുടെ കുടുംബ ജീവിതം കരിയർ ഗ്രാഫ് കുറക്കുന്നു 

- Link: https://ml.b4blaze.com/film-news/trisha-to-cheat-nayanthaara-reward
- Published: 2024-03-28T12:37:49+05:30
- Author: Suji

പ്രേക്ഷകർക്ക് ഇഷ്ടമുള്ള താരങ്ങളാണ് തൃഷ കൃഷ്ണനും, നയൻതാരയും, ഇരുവരും ആരാണ് മികച്ചതെന്ന്
ചോദ്യത്തിൽ കൃത്യമായ ഉത്തരം ആരാധകർക്ക് നല്കാൻ കഴിയില്ല എന്നതാണ് വസ്തുത, ഇപ്പോഴിതാ
നടി തൃഷയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ്  പുറത്ത് വരുന്നത്. പൊന്നിയിൻ സെൽവൻ, ലിയോ
എന്നീ സിനിമകളുടെ വിജയത്തോ‌ടെ മാർക്കറ്റ് മൂല്യം കൂടിയ തൃഷ പ്രതിഫലം കൂട്ടിയതായാണ് 
സൂചനകൾ, കമൽഹാസനൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രം ത​ഗ് ലൈഫിനായി പത്ത് കോടിക്ക് മുകളിലാണ്
തൃഷയുടെ പ്രതിഫലമെന്ന് റിപോർട്ടുകൾ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/trisha1.jpg?resize
=650%2C400&ssl=1)

അങ്ങനെ എങ്കിൽ ലിയോക്ക് ശേഷം തൃഷയുടെ പ്രതിഫല നിരക്കിന്റെ വളർച്ച 140 ശതമാനത്തോളമാന്.
പ്രതിഫലത്തിൽ നയൻതാരയെ കടത്തിവെട്ടാൻ  കുതിക്കുകയാണ് തൃഷയെന്ന് ആരധകർ പറയുന്നുണ്ട്.
തഗ് ലൈഫ് മാത്രമല്ല ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന’റാം’ സിനിമയുമൊക്കെ
തൃഷയുടെ കരിയറിലെ ബെസ്റ്റ് സിനിമകൾആയിരിക്കും,നിലവിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ
പ്രതിഫലം വാങ്ങുന്ന നടി നയൻതാരയാണ്,ജവാനിൽ പത്തു കോടി വാങ്ങിയിരുന്നു നയൻതാര

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/nayan1-2.jpg?resize
=1073%2C607&ssl=1)

എന്നാൽ അടുത്ത കാലത്തായി നയൻതാരയുടെ ​ഗ്രാഫിൽ ചെറിയ ഇടിവ് വന്നിട്ടുണ്ട്. അടുത്ത കാലത്തിറങ്ങിയ
താരത്തിന്റെ ഒരു സിനിമയും ശ്രദ്ധിക്കപ്പെട്ടില്ല,അമ്മയായ ശേഷം കരിയറും കുടുംബ ജീവിതവും
ഒരുമിച്ച് കൊണ്ട് പോകുകയാണ് നയൻതാര. എന്നാൽ കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുത്ത്
തുടങ്ങിയത് മുതൽ നയൻതാരയ്ക്ക്  ഹിറ്റ് സിനിമകളില്ല, നടിയുടെ കുടുംബജീവിതം കരിയർ ഗ്രാഫ്
കുറക്കുന്നു യെന്ന് തന്നെ പറയാം, നയൻതാരയും തൃഷയും തമ്മിൽ മത്സരമുണ്ടെന്ന് ഏറെക്കാലമായി
സിനിമാ ലോകത്ത് സംസാരമുണ്ട്. എന്നാൽ മത്സരമോ പ്രശ്നങ്ങളോ തങ്ങൾ തമ്മിലില്ലെന്ന് തൃഷ
വ്യക്തമാക്കിയിട്ടുണ്ട്.
