# ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റ് നായിക താനാണെന്ന് കങ്കണ; ട്രോളുകളുമായി ആരാധകർ

- Link: https://ml.b4blaze.com/film-news/trolls-against-kankana-ranaut
- Published: 2022-06-01T14:01:51+05:30
- Author: Rahul

നടി കങ്കണ പ്രധാന വേഷത്തിലെത്തിയ ധാക്കഡിന്റെ പരാജയത്തിന് പിന്നാലെ താരത്തിന്റെ ഇൻസ്റ്റാഗ്രമിലെ
ബയോ ചർച്ചയാകുന്നു. പദ്മശ്രീ ജേതാവ്, നാല് തവണ ദേശീയ പുരസ്‌ക്കാരം നേടിയ നടി, ഇന്ത്യയിലെ
എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ സ്ത്രീ കേന്ദ്രീകൃത സിനിമയിലെ നായിക, രക്തം തിളയ്ക്കുന്ന
ക്ഷത്രീയ എന്നണ് കങ്കണയുടെ ഇൻസ്റ്റാഗ്രം ബയോ.

ഇതിലെ ഹിറ്റ്‌നായിക എന്ന പരാമർശമാണ് ട്രോളുകൾക്ക് വഴിവച്ചിരിക്കുന്നത്. കുറച്ച് കാലങ്ങളായി
നിർമാതാക്കൾക്ക് കനത്ത നഷ്ടം നൽകുന്ന കങ്കണ എങ്ങിനെയാണ് മികച്ച നായികയായതെന്ന് സോഷ്യൽ
മീഡിയ ചോദിക്കുന്നു. 100 കോടി മുതൽ മുടക്കിൽ പുറത്തുവന്ന ധാക്കഡ് ബോക്‌സ് ഓഫീസിൽ മൂന്ന്
കോടിയോളം രൂപ മാത്രമാണ് നേടിയത്. താരത്തിന്റെ കരിയറിലെ തുടർച്ചയായ എട്ടാമത്തെ പരാജയ
ചിത്രമാണ് ധാക്കഡ്.

![Kangana Ranaut (2)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/
Kangana-Ranaut-2.jpg?resize=1080%2C1158&ssl=1)

കഴിഞ്ഞ വർഷങ്ങളിൽ കങ്കണയുടെതായി പുറത്ത് വന്ന കാട്ടി ബാട്ടി, റങ്കൂൺ, സിമ്രാൻ, മണികർണിക,
ജഡ്ജ്‌മെന്റൽ ഹേ ക്യാ, പങ്ക, തലൈവി എന്നി ചിത്രങ്ങൾ പൂർണ്ണ പരാജയമായിരുന്നു. 100 കോടി
മുതൽ മുടക്കിൽ തമിഴിൽ നിർമ്മിച്ച് മറ്റ് ഭാഷകളിലേക്ക് മൊഴിമാറ്റിയെത്തിയ തലൈവി 10 കോടി
മാത്രമാണ് വരുമാനം നേടിയത്. എൽ വിജയ് സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട് മുൻ മുഖ്യമന്ത്രി
അന്തരിച്ച ജയലളിതയുടെ ജീവിതമായതിനാൽ വലിയ വാർത്ത പ്രാധാന്യം ലഭിച്ചിരുന്നു.

4420 രൂപ മാത്രമാണ് ധാക്കഡിന്റെ എട്ടാം ദിവസത്തെ കളക്ഷൻ. ഇതോടെകങ്കണയുടെ ഈ അടുത്ത കാലത്തെ
ചിത്രങ്ങളിൽ വച്ച് ഏറ്റവും പരാജയം നേടിയ ചിത്രവും ധാക്കഡാണ്. ആളുകൾ വരാത്തതിനാൽ ധാക്കഡിന്റെ
തീയേറ്റർ ഷോകൾ വെട്ടിക്കുറക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/kangana.jpg?resize
=1200%2C628&ssl=1)

മുബൈയിലെ തീയേറ്ററിൽ ആഴ്ച ഒരു പ്രദർശം മാത്രമാണ് നടക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഒട്ടുമിക്ക തീയേറ്ററുകളും ആളില്ലാത്തതിനാൽ ഷോകൾ റദ്ദാക്കിയതോടെ നിർമ്മാതാക്കൾ വൻ നഷ്ടത്തിലാണ്.
മെയ് 20 നാണ് ചിത്രം പുറത്തിറങ്ങിയത്.

റസ്‌നീഷ് റാസി സംവിധാനം ചെയ്ത ചിത്രം ഒരു സ്‌പൈ ത്രില്ലറാണ്. ചിത്രത്തിൽ ഏജന്റ് അഗ്നി
എന്ന കഥാപാത്രമായാണ് കങ്കണയെത്തിയത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത എന്നിവരാണ് താരങ്ങൾ.
മറ്റ് താരങ്ങളെയും അവരുടെ ചിത്രങ്ങളെയും പരിഹസിക്കുന്നതുകൊണ്ടാണ് കങ്കണ ഇപ്പോൾ രൂക്ഷ
വിമർശനം നേരിടുന്നത്.
