# ചോദിച്ച് ചോദിച്ച് മടുത്തവരെ… ഉടൽ ഇതാ ഒടിടിയിൽ എത്തുന്നു! അവസാനം അക്കാര്യത്തിൽ തീരുമാനമായി. റിലീസ് ദിവസം അറിയാം

- Link: https://ml.b4blaze.com/film-news/udal-ott-release-on-january-5th
- Published: 2023-12-29T21:16:49+05:30
- Author: Gargi

റിലീസ് ചെയ്തിട്ട് ഏറെ നാൾ കഴിഞ്ഞിട്ടും ഒടിടിയിൽ എത്താത്തിനാൽ പ്രേക്ഷകർ കാണാനായി 
കാത്തിരിക്കുന്ന ചിത്രങ്ങളുണ്ട് അത്തരത്തിൽപ്പെട്ട ഒരു ചിത്രമായിരുന്നു ദുർഗ കൃഷ്ണയും
ഇന്ദ്രൻസും ധ്യാൻ ശ്രീനിവാസനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉടൽ. ഒടിടിയിൽ എപ്പോൾ
എത്തുമെന്ന് പ്രേക്ഷകർ നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ 
ഒടിടിയിലേക്കുള്ള വരവിനെ കുറിച്ച് സുപ്രധാന വിവരം പുറത്ത് വന്നിട്ടുണ്ട്. ഏത് പ്ലാറ്റ്ഫോമിലൂടെയാണ്
ചിത്രം എത്തുക എന്ന വിവരം നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ഒടിടി റിലീസ് തീയതിയും
പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം എത്തുക. അടുത്ത വർഷം ജനുവരി അഞ്ചിന് സ്ട്രീമിം​
ഗ് ആരംഭിക്കും. രതീഷ് രഘുനന്ദൻ ആണ് ചിത്രത്തിൻറെ സംവിധാനം. 2022 മെയ് 20 ന് തിയറ്ററുകളിൽ
എത്തിയ ചിത്രമാണിത്. ദുർഗ കൃഷ്ണയുടെയും ഇന്ദ്രൻസിൻറെയും മികച്ച പ്രകടനത്തിൻറെ പേരിലും
കൈയടി നേടിയ ചിത്രമായിരുന്നു ഉടൽ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/udal.jpg?resize=
1200%2C628&ssl=1)

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രത്തിൻറെ നിർമ്മാണം. മനോജ് പിള്ള
ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്.
വില്യം ഫ്രാൻസിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്.
പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ് സഹ നിർമ്മാതാക്കൾ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.
ഡ്രീം ബിഗ് ഫിലിംസ് ആയിരുന്നു ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്‍നർ.
