# രഞ്ജിത്ത് സജീവ്, ജോണി ആന്റണി,സാരംഗി ശ്യാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘യു കെ ഓക്കേ’യുടെ റിലീസ് തീയതി പുറത്ത്

- Link: https://ml.b4blaze.com/film-news/uk-okay-release-date-announced
- Published: 2025-05-28T16:03:28+05:30
- Author: Suji

ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം, അരുൺ വൈഗ തിരക്കഥയെഴുതി
സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ” യു കെ ഓക്കേ ‘ എന്ന ചിത്രത്തിന്റെ 
റീലിസ് തീയതി പുറത്ത് വിട്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഈ ചിത്രം ജൂൺ 20 മുതൽ 
തീയേറ്ററുകളിൽ റീലിസ് ആകുകയാണ്. ഈ ചിത്രത്തിൽ രഞ്ജിത്ത് സജീവ്, സാരംഗി ശ്യാം, ജോണി 
ആന്റണി എന്നിവരെ കൂടാതെ ഇന്ദ്രൻസ്,മനോജ് കെ. ജയൻ,അൽഫോൻസ് പുത്രൻ,ഡോക്ടർ റോണി,മനോജ് 
കെ യു, സംഗീത,മീര വാസുദേവ്,മഞ്ജു പിള്ള, തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

![](https://i0.wp.com/images.b4blaze.com/2025/05/ukok.jpg?resize=419%2C528&ssl=1)

മൈക്ക്,ഖൽബ്,ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന
ചിത്രമാണിത്. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസ്,പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ , 
സജീവ്,അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
സിനോജ് പി അയ്യപ്പൻ നിർവഹിക്കുന്നു.

നേരം,പ്രേമം പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം പകർന്ന രാജേഷ് മുരുകേശൻ ആണ്
ഈ ചിത്രത്തിന് ഈണം നൽകിയിരിക്കുന്നത്. രചന നടൻ ശബരീഷ് വർമ, എഡിറ്റർ അരുൺ വൈഗ.ലൈൻ പ്രൊഡ്യൂസർ
ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ,കല സുനിൽ കുമരൻ,മേക്കപ്പ് ഹസ്സൻ വണ്ടൂർ,
വസ്ത്രാലങ്കാരം മെൽവി ജെ എന്നിവരാണ് ഈ ചിത്രത്തിന്റെ അണിയറപ്രവര്തകര്.

![](https://images.b4blaze.com/2025/05/ukok4.avif)
