# നിങ്ങള്‍ക്കു മുന്‍പില്‍ തലകുനിക്കുന്നു!!! തിരിച്ചുവരവിന് ഒരു മുഖമുണ്ടെങ്കില്‍ അത് നിങ്ങളുടേതാണ്! ബ്രണ്ടന്‍ ഫ്രേസറിനെ ഹൃദയത്തില്‍ തൊട്ട് അഭിനന്ദിച്ച് ഉണ്ണിമുകുന്ദന്‍

- Link: https://ml.b4blaze.com/film-news/unni-mukundan-congrats-oscar-winner-brendan-fraser
- Published: 2023-03-13T20:56:02+05:30
- Author: Anu

ദി വെയ്ല്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ്
ഹോളിവുഡ് നടന്‍ ബ്രണ്ടന്‍ ഫ്രേസര്‍. ഡാരന്‍ അരൊണൊഫ്‌സ്‌കിയാമ് ദ വെയില്‍ എന്ന ചിത്രം
ഒരുക്കിയിരിക്കുന്നത്. ഓസ്റ്റിന്‍ ബട്ട്ലര്‍, കോളിന്‍ ഫാരല്‍, ടോം ക്രൂസ് ഉള്‍പ്പെടെയുള്ള
വമ്പന്‍താരങ്ങളെ പരാജയപ്പെടുത്തിയാണ് ഫ്രേസര്‍ ഓസ്‌കാറില്‍ തിളങ്ങിയിരിക്കുന്നത്. ദി
വെയിലില്‍ അമിവണ്ണമുള്ള ഒരു അധ്യാപകനായാണ് ഫ്രേസര്‍ അഭിനയിച്ചത്.
  ബ്രണ്ടന്‍ ഫ്രേസറിനു
ആശംസകളുമായി അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണിമുകുന്ദന്‍. തിരിച്ചുവരവിന്
ഒരു മുഖമുണ്ടെങ്കില്‍ അതിന് ഫ്രേസറിന്റേതായിരിക്കും എന്നാണ് ഉണ്ണി മുകുന്ദന്‍ ആശംസ 
നേര്‍ന്നത്.

തിരിച്ചുവരവിന് ഒരു മുഖമുണ്ടെങ്കില്‍ അത് ഈ മനുഷ്യന്റെയായിരിക്കും. നിങ്ങള്‍ക്കു മുന്‍പില്‍
തലകുനിക്കുന്നു. ഓസ്‌കര്‍ അവാര്‍ഡിന് ആശംസകള്‍. നിങ്ങള്‍ ഈ ഷോയും ഹൃദയങ്ങളും കീഴടക്കി.
നിങ്ങള്‍ തിമിംഗലം തന്നെയാണന്ന് ഉണ്ണി കുറിച്ചു.
  നിങ്ങളുടെ ടാര്‍സനെ സ്നേഹിക്കുകയും
വെയിലിലെ നിങ്ങളുടെ പ്രകടനത്തെ ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളില്‍ നിന്നുള്ള സ്നേഹമാണ്
ഇത്. ഞങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷ നിറച്ചതിന് നന്ദിയെന്നുമാണ് ഉണ്ണി മുകുന്ദന്‍ 
അഭിനന്ദിച്ച് കുറിച്ചത്.
