# ആ വാര്‍ത്തകള്‍ വിശ്വസിക്കരുത്! ‘ബ്രൂസ് ലീ’ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണിമുകുന്ദന്‍!

- Link: https://ml.b4blaze.com/film-news/unni-mukundan-facebook-post-about-fake-news-on-brucelee-movie-casting
- Published: 2022-08-23T10:51:13+05:30
- Author: Sreekumar

ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയായ ബ്രൂസ് ലിയെ കുറിച്ച് പ്രചരിക്കുന്ന
വ്യാജവാര്‍ത്തകള്‍ക്ക് എതിരെ ഇപ്പോള്‍ നടന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. സിനിമയുടെ
കാസ്റ്റിംഗുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ കുറിച്ചാണ് ഉണ്ണി മുകുന്ദന്‍
ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. ചിത്രവുമായി ബന്ധപ്പെട്ട് നിലവില്‍ വരുന്ന വാര്‍ത്തകള്‍
വ്യജമാണെന്നും കാസ്റ്റിംഗ് വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിടുമെന്നും
നടന്‍ അറിയിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/unni-mukundan.jpg?
resize=1200%2C628&ssl=1)

ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചതോടെ, അപ്പോള്‍ ഡോക്ടര്‍ റോബിന്‍
ഈ ചിത്രത്തില്‍ ഇല്ലേ എന്ന് ചോദിച്ചാണ് കമന്റുകള്‍ വരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക്
മുന്‍പ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ബിഗ് ബോസ് താരം ഡോക്ടര്‍ 
റോബിന്‍ രാധാകൃഷ്ണനും പ്രധാന വേഷത്തില്‍ എത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്.
എന്നാല്‍ സിനിമയുടെ കാസ്റ്റിംഗിനെ കുറിച്ച് പുറത്ത് വരുന്ന വിവരങ്ങല്‍ പാടേ നിഷേധിച്ച്
കൊണ്ടാണ് ഉണ്ണിമുകുന്ദന്‍

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dr-robni-00.jpg?
resize=1280%2C720&ssl=1)

ഇപ്പോള്‍ സത്യാവസ്ഥ പുറത്ത് വിട്ടിരിക്കുന്നത്. ‘ബ്രൂസ് ലീ’ എന്ന സിനിമയുടെ കാസ്റ്റിങ്ങുമായി
ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ഒന്നും ഷെയര്‍ ചെയ്യരുത് എന്ന് വിനീതമായി 
എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ബ്രൂസ് ലീ ആയാലും ഷെഫീക്കിന്റെ സന്തോഷം ആയാലും എന്റെ
മറ്റേത് സിനിമയായാലും അതിന്റെ കാസ്റ്റിങ്,

മറ്റു അപ്‌ഡേറ്റുകള്‍ എല്ലാം തന്നെ അതാത് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിടുന്നതാണ്…
എന്നാണ് ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഉണ്ണിയെ കേന്ദ്ര കഥാപാത്രമാക്കി
വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ബ്രൂസ് ലീ’.
