# എനിക്ക് ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ്..! സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

- Link: https://ml.b4blaze.com/film-news/unni-mukundan-in-malikappuram-movie-pooja
- Published: 2022-09-12T12:48:18+05:30
- Author: B4blaze News Desk

തന്റെ ഏറ്റവും പുതിയ സിനിമാ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍.
മാളികപ്പുറം എന്ന് പേരിട്ടിരിക്കുന്ന ഏറ്റവും പുതിയ സിനിമയുടെ ഭാഗമായ വിശേഷമാണ് ഉണ്ണി
മുകുന്ദന്‍ സോഷ്യല്‍ മീഡിയ വഴി ആരാധകരും മറ്റ് പ്രിയപ്പെട്ടവരുമായി പങ്കുവെയ്ക്കുന്നത്.
സിനിമയെ കുറിച്ച് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്. എന്റെ 
പുതിയ സിനിമ ഇന്ന് തുടങ്ങി. ”മാളികപ്പുറം” എന്നാണ് പേര്.. എന്ന് കുറിച്ചുകൊണ്ടാണ് താരം
എത്തിയിരിക്കുന്നത്. എന്റെ പുതിയ സിനിമ ഇന്ന് തുടങ്ങി. ”മാളികപ്പുറം” എന്നാണ് പേര്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/malikapuram-1.jpg?
resize=1440%2C962&ssl=1)

എന്റെ മല്ലുസിംഗിന്റെ പ്രൊഡ്യൂസറും ജേഷ്ഠ സഹോദരനുമായ ആന്റോ ചേട്ടന്റെ ഒരു വലിയ സ്വപ്നമാണ്
ഈ സിനിമ, മാമാങ്കം സിനിമ പ്രൊഡ്യൂസ് ചെയ്ത വേണു ചേട്ടനും ഇതിന്റെ നിര്‍മാണ പങ്കാളി
ആണ്. എനിക്ക് ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ്. വിഷ്ണു
ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം എഴുതിയിരിക്കുന്നത് അഭിലാഷ് പിള്ള ആണ്. ഛായാഗ്രഹണം
വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിന്‍ രാജ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/maalikappuram-ftr-
1.jpg?resize=1280%2C720&ssl=1)

എരുമേലി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ വച്ചായിരുന്നു പൂജ. പൂജക്ക് ശേഷം ഗണപതിഭഗവാന്
തേങ്ങയുടച്ച് മധുരം വിതരണം ചെയ്തു ചിത്രീകരണം ആരംഭിച്ചു. സ്വാമി ശരണം! എന്നാണ് നടന്‍
തന്റെ പുതിയ സിനിമാ വിശേഷം പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍. ഇതോടൊപ്പം
പൂജ വിശേഷങ്ങളുടെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/306738023_626800828814116_5017237372596046870_n.
jpg?resize=1012%2C962&ssl=1)

ഫോട്ടോകളും ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചിരുന്നു. മമ്മൂട്ടി നേരത്തെ സിനിമയുടെ പോസ്റ്റര്‍
തന്റെ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടിരുന്നു.. ഉണ്ണി മുകുന്ദനും ഈ സിനിമയുടെ ഭാഗമാകുന്ന
മറ്റ് എല്ലാവര്‍ക്കും ആശംസകള്‍ അറിയിച്ചാണ് അദ്ദേഹം സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍
പുറത്ത് വിട്ടിരുന്നത്.
