# എന്നാലും എന്റെ ഉണ്ണി ഇത്രയും വേണ്ടിയിരുന്നില്ല ; സിനിമയ്ക്ക് ശേഷം അയ്യപ്പ വേഷം സ്ഥിരമാക്കിയതാണോ? ചോദ്യങ്ങളുമായി ജനം

- Link: https://ml.b4blaze.com/film-news/unni-mukundan-latest-video
- Published: 2023-07-31T16:17:39+05:30
- Author: Shilpa

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പുതിയ പരമ്പരയായി മുറ്റത്തെ മുല്ലയുടെ പുതിയ പ്രെമോ
വീഡിയോ ആണ് ഇപ്പോൾ ഏവരുടെയും ചർച്ചാവിഷയം. പ്രെമോ വിഡിയോയിൽ ഉണ്ണിമുകുന്ദനെയും കാണാൻ
സാധിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-31-160752-194x300.png?resize=774%2C1197&ssl=1)

”കലുഷിതമായ ഈ വിവാഹാഘോഷത്തിലേക്ക് ദൈവത്തിന്റെ അവതാരമായി ഇയാള്‍ വരുന്നു” എന്ന ക്യാപ്ഷനോടെയാണ്
സീരിലിന്റെ പ്രമോ എത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ എത്തുന്ന ഭാഗത്ത് ‘സ്വാമിയേ
അയ്യപ്പശരണം’ എന്ന ഗാനവും കേള്‍ക്കാനായിട്ട് സാധിക്കും. ഇതോടെ ഉണ്ണി മുകുന്ദന് നേരെ
ട്രോള് പെരുമഴയാണ് വന്നുകൊണ്ടേ ഇരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-31-161531-252x300.png?resize=766%2C912&ssl=1)

‘മാളികപ്പുറം’ സിനിമയ്ക്ക് പിന്നാലെ അയ്യപ്പ വേഷം സ്ഥിരമാക്കുകയാണോ ഉണ്ണി. ‘ഇത് ട്രോളിയതാണോ’,‘
എന്റെ പൊന്നുണ്ണി നിനക്ക് എന്തോ പറ്റിയിട്ടുണ്ട്’, ‘ഇത്രയും വേണ്ടായിരുന്നു’, ‘കണ്ടിട്ട്
ഒരു ഫുള്‍ മന്തി കഴിച്ച് വരുവാണെന്ന് തോന്നും’ എന്നിങ്ങനെയാണ് താരത്തെ പരിഹസിച്ചു കൊണ്ടെത്തുന്ന
ചില കമന്റുകള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-31-160846-300x261.png?resize=855%2C744&ssl=1)
