# ആകാംഷ നിറച്ച ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ ട്രെയിലർ പുറത്തു!! 

- Link: https://ml.b4blaze.com/film-news/unni-mukundan-moovie-maalika-puram-trailer
- Published: 2022-12-14T15:41:27+05:30
- Author: Suji

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ‘മാളികപ്പുറം’ ചിത്രത്തിന്റെ ട്രെയിലർ പുറത്തു വിട്ട്,
എട്ടു വയസ്സുകാരിയായ ഒരു കുട്ടിയുടയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന
ചിത്രമാണ് ഇത്,മാളിക പുറം എനിക്കൊരു സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണ് ഉണ്ണി മുകുന്ദൻ
പറയുന്നു. ഈ മണ്ഡലകാലത്തു തന്നെ ഇത് തീയറ്ററിൽ എത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി,
കോടിക്കണക്കിനു അയ്യപ്പ ഭക്തന്മാർക്കുള്ള എന്റെ സമർപ്പണം ആണ് ഈ ചിത്രം ഉണ്ണി മുകുന്ദൻ
പറയുന്നു.

എന്നെ സ്നേഹിക്കുന്ന എല്ലാവരും ഈ സിനിമ തീയറ്ററിൽ കണ്ടു പ്രോത്സാഹിപ്പിക്കണം എന്നും
താരം തന്റെ ഫേസ്ബുക് പേജിലൂടെ കുറിപ്പ് പങ്കുവെച്ചു. ചിത്രം വിഷ്ണു ശശി ശങ്കർ ആണ് സംവിധാനം
ചെയ്യ്തിരിക്കുന്നത്. ശ്രീപദ്, ദേവനന്ദ എന്നിവരാണ് ബാല താരങ്ങളായി ചിത്രത്തിൽ അഭിനയിച്ചത്.
ആൻ മെഗാമീഡിയയും, കാവ്യ ഫിലിം കമ്പിനിയുമാണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്.

അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരകഥ നിര്വഹിച്ചിരിക്കുന്നത്. രമേശ് പിഷാരടി, മനോജ്
കെ ജയൻ, ശ്രീജിത്ത് ര വി, വിജയകൃഷ്ണൻ ,തുഷാരപിള്ള, മഞ്ജുഷ സതീഷ്, നമിത രമേശ് എന്നിവരും
ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീതം രഞ്ജിൻ  രാജ്, ഒരു പാൻ ഇന്ത്യൻ ചിത്രമായ ഉണ്ണിമുകുന്ദന്റെ
മാളികപ്പുറം എന്ന ഈ ചിത്രം എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/unnimukundan1.jpg?
resize=690%2C491&ssl=1)
