# ഉണ്ണി മുകുന്ദന് വന്ന അഭിനന്ദന സന്ദേശത്തിലെ ‘ഏട്ടനെ’ തിരഞ്ഞ് സോഷ്യല്‍ മീഡിയ..!!

- Link: https://ml.b4blaze.com/film-news/unni-mukundan-new-facebook-post
- Published: 2022-02-02T14:09:45+05:30
- Author: Rahul

ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ സിനിമാ ജീവിതം തന്നെ മാറ്റി മറിച്ച ഒരു സിനിമയായിരുന്നു
മേപ്പടിയാന്‍. ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു.
ഒരു കുടുംബ ഹിറ്റായി മാറിയ സിനിമ ഒരു സാധാരണക്കാരന്റെ അസാധാരണമായ വിജയം എന്ന് പറയാതെ
വയ്യ. ഒരുപാട് വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സിനിമ വഴിവെച്ചെങ്കിലും അതിനുള്ള
കൃത്യമായ മറുപടിയും താരം അത്തരക്കാര്‍ക്ക് കൊടുത്തിരുന്നു. ഇപ്പോഴിതാ പേര് വ്യക്തമാക്കാതെ
ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച ഒരു അഭിനന്ദന സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ
വിഷയം ആയി മാറിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/unniiii-300x169.
jpg?resize=930%2C524&ssl=1)

‘മേപ്പടിയാന് നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇത് വളരെയധികം സ്‌പെഷ്യലാണ്
എന്ന് കുറിച്ചുകൊണ്ടാണ് താരം ഈ സന്ദേശം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.
ഉണ്ണിയ്ക്ക് വന്ന സന്ദേശത്തിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു… ‘പ്രിയപ്പെട്ട ഉണ്ണി.
മേപ്പടിയാനിലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങള്‍. ഞാന്‍ ആദ്യത്തെ ആഴ്ച തന്നെ സിനിമ
കണ്ടിരുന്നു, പക്ഷേ ചില തിരക്കുകളില്‍ പെട്ടു പോയി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/273007996_480307753463425_2329271711853415931_n-
300x290.jpg?resize=910%2C880&ssl=1)

ഒരു നടനെന്ന നിലയില്‍ നിങ്ങള്‍ നിങ്ങളുടെ വേര്‍സറ്റിലിറ്റി വ്യക്തമാക്കി. ഒരു നിര്‍മാതാവ്
എന്ന നിലയില്‍ ചാലഞ്ചിങ്ങായ വിഷയമെടുത്ത് സിനിമ നിര്‍മിച്ചു. ഒരു നടനെന്ന നിലയില്‍ 
സിനിമാ മേഖലയ്ക്ക് നല്‍കിയ മികച്ച തുടക്കമാണിത്. അഭിനന്ദനങ്ങള്‍,’ മുന്നോട്ട് പോകൂ 
എന്നാണ് ആരാധകര്‍ക്ക് അജ്ഞാതനായ ആള്‍ ഉണ്ണി മുകുന്ദന് സന്ദേശം അയച്ചിരിക്കുന്നത്. ‘
മേപ്പടിയാന് നിരവധി അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/unni-meppadiyan-
300x169.jpg?resize=928%2C523&ssl=1)

എന്നാല്‍ ഇത് വളരെയധികം സ്‌പെഷ്യലാണ്. പേര് ഞാന്‍ വെളിപ്പെടുത്തുന്നില്ല. അതേസമയം ഞാന്‍
ഏറെ സന്തോഷവാനാണ്. മികച്ച ഒരു ചലചിത്രകാരനും നടനുമായ നിങ്ങളില്‍ നിന്നും ഇത് കേട്ടത്
എന്നെ ഏറെ സന്തോഷവാനാക്കുന്നു. താങ്ക്യൂ ഏട്ടാ… യു മേഡ് മൈ ഡേ,’ എന്ന കുറിപ്പോടെയാണ്
താരം തനിക്ക് വന്ന സന്ദേശം ആരാധകര്‍ക്ക് മുന്നില്‍ പങ്കുവെച്ചിരിക്കുന്നത്. ആരാണ് ഈ
ഏട്ടന്‍ എന്നാണ് ഉണ്ണിയോട് ആരാധകര്‍ ചോദിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് അടിയില്‍
കമന്റുകളുമായി എത്തുന്നത്.
