# ഉണ്ണിമുകന്ദൻ നായകനായ ‘ഗന്ധർവ ജൂനിയറി’ന്റെ പ്രമോ വീഡിയോ

- Link: https://ml.b4blaze.com/film-news/unni-mukundan-new-movie-gandharva-junior
- Published: 2023-09-23T16:20:03+05:30
- Author: B4blaze News Desk

ഉണ്ണി മുകുന്ദൻ ഗന്ധർവ്വൻ ആയി എത്തുന്ന ‘ഗന്ധർവ ജൂനിയർ’സിനിമയുടെ പ്രമോ വീഡിയോ റിലീസ്
ചെയ്യ്തു, ഉണ്ണി മുകന്ദന്റെ പിറന്നാൾ അനുബന്ധിച്ചു ആണ് ഇങ്ങനൊരു വീഡിയോ റീലീസ് ചെയ്യതിരിക്കുന്നത്.
ഈ ഗന്ധർവ്വൻമാർആരായിരുന്നു എന്നും, അവർ എവിടെ മണ്മറഞ്ഞുപോയെന്നുമാണ് ഈ കഥയിലൂടെ പറയുന്നത്.
മിന്നൽ മുരളി എന്ന ചിത്രത്തിന് ശേഷം ഒരു സൂപ്പർപര്യവേഷം കാണിക്കുന്ന ചിത്രം കൂടിയാണിത്.

40 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം വിഷ്ണു അരവിന്ദാണ്  സംവിധാനം ചെയ്യ്തിരിക്കുന്നത്.
പേര് പോലെ തന്നെ ചിത്രം ഒരു ഫാന്റസിയും, ഹാസ്യവും ചേർന്നുള്ളതാണ്. കൽക്കിക്ക് ശേഷം 
പ്രവീൺ, സുജാതൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു
ഗന്ധർവന്റെ ഭൂമിയിലേക്കുള്ള വരവും, അദ്ദേഹത്തിന്റെ വരവോടെ ഉണ്ടാകുന്ന ഒരു ഹാസ്യ രൂപമാണ്
ഈ ചത്രം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/gandarva1.jpg?resize
=825%2C463&ssl=1)

ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്ജോക്സ്  ബിജോയ്, ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്,
ലിറ്റിൽ ഫിലിംസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണനും, സുവിന് വർക്കിയുമാണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ മറ്റൊരു വെത്യസ്ത കഥപാത്രമാണ് ഗന്ധർവ ജൂനിയർ എന്ന ചിത്രത്തിൽ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/unni1-1.jpg?resize
=1033%2C624&ssl=1)

 
