# ‘നിന്റെ ദൈവത്തെ പറഞ്ഞാല്‍ കൂട്ടക്കരച്ചില്‍ ഉണ്ടാകും’!! ഗണപതിയെ അധിക്ഷേപിച്ചയാളോട് ഉണ്ണി മുകുന്ദന്‍

- Link: https://ml.b4blaze.com/film-news/unni-mukundan-replay-to-hate-comment
- Published: 2023-09-13T20:17:56+05:30
- Author: Anu

മലയാളത്തിന്റെ പ്രിയ നടനാണ് ഉണ്ണി മുകുന്ദന്‍. മാളികപ്പുറത്തില്‍ അയ്യപ്പനായെത്തി ജനലക്ഷങ്ങളുടെ
ഹൃദയം കീഴടക്കിയ താരമാണ്. ഉണ്ണിയുടെ കരിയറിലെ റെക്കോര്‍ഡ് വിജയമാണ് മാളികപ്പുറം നേടിയത്.
അയ്യപ്പന് ശേഷം അടുത്ത ചിത്രത്തില്‍ ഉണ്ണി ഗണേഷനായിട്ടാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രഞ്ജിത് ശങ്കര്‍ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തില്‍ ഗണപതി ഭഗവാനായി ഉണ്ണി എത്തുമെന്നാണ്
രഞ്ജിത് ശങ്കര്‍ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഗണപതിയെ അധിക്ഷേപിച്ച് കമന്റിട്ടയാള്‍ക്ക്
കലക്കന്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം.
  ഫിറ്റ്‌നസ് തിരിച്ചുപിടിച്ചെന്നും പറഞ്ഞെന്നുള്ള
പുതിയ ചിതങ്ങള്‍ പങ്കുവച്ചതിന് പിന്നാലെയാണ് ഗണപതിയെ അധിക്ഷേപിച്ച് കമന്റിട്ടത്. ഗണപതിയ്ക്ക്
സിക്‌സ് പാക്ക് ഇല്ല ഉണ്ണി മോനെ എന്നായിരുന്നു കമന്റ്.

‘ഞാന്‍ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാല്‍ കൂട്ടക്കരച്ചില്‍ ഉണ്ടാകും. നിങ്ങള്‍ക്ക്
താങ്ങാന്‍ കഴിയാത്ത തമാശകള്‍ക്ക് പ്രേരിപ്പിക്കാതിരിക്കുക. സത്യസന്ധമായി ഉത്തരം നല്‍കാന്‍
ഞാന്‍ മടിക്കില്ല. അതില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നത് ഇതര മതങ്ങളില്‍ വിശ്വസിക്കുന്നവരുടെ
വികാരങ്ങളെ മാനിക്കുന്നതുകൊണ്ടാണ്’ എന്നാണ് ഉണ്ണി മുകുന്ദന്‍ മറുപടിയായി കുറിച്ചത്.

11 മാസത്തെ കഠിനാധ്വാനത്തിലൂടെയാണ് ഉണ്ണിമുകുന്ദന്‍ പഴയ ഫിറ്റ്‌നസ് തിരിച്ചുപിടിച്ചത്.
ഉണ്ണി മുകുന്ദനെ പിന്തുണച്ച് നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.
