# ‘ഷര്‍ട്ട് ധരിച്ചിരിക്കുന്നയാള്‍ ഇതിഹാസമാണ്’ മമ്മൂട്ടിയെ കുറിച്ച് ഉണ്ണി മുകുന്ദന്‍

- Link: https://ml.b4blaze.com/film-news/unni-mukundan-with-mammotty-photo-viral-on-social-media
- Published: 2022-02-11T16:52:47+05:30
- Author: Gargi

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ‘
പുഞ്ചിരിക്കുന്ന രണ്ടു പുരുഷന്മാരെയാണ് നിങ്ങള്‍ കാണുന്നത്, അതില്‍ ഷര്‍ട്ട് ധരിച്ചിരിക്കുന്ന
ഒരാള്‍ ഇതിഹാസമാണ്” എന്ന് കുറിച്ചുകൊണ്ടായിരുന്നു ഉണ്ണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
താരത്തിന്റെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/unnii123.jpg?resize
=960%2C540&ssl=1)

‘ചിരിക്കുന്ന രണ്ട് മനുഷ്യരെയാണ് നിങ്ങള്‍ കാണുന്നത്. അതില്‍ ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്നയാള്‍
ഒരു ഇതിഹാസമാണ്,’ എന്നാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തോടൊപ്പം കുറിച്ചത്. പിന്നാലെ കമന്റുകളുമായി
ആരാധകരും രംഗത്തെത്തി. കേരളത്തിലെ ഏറ്റവും ‘സുന്ദരരായ രണ്ടുപേര്‍… നിങ്ങളെ രണ്ടുപേരെയും
ഒരുമിച്ച് കണ്ടതില്‍ സന്തോഷം…എപ്പോഴും അനുഗ്രഹീതരായി നിലകൊള്ളുക, ഞങ്ങളുടെ രണ്ട് അതിസുന്ദരന്മാര്‍’,
എന്നിങ്ങനെ പോകുന്നു ഉണ്ണിയുടെ പോസ്റ്റിന് താഴെ വന്ന കമന്റുകള്‍.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വമാണ് മമ്മൂട്ടിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന
ചിത്രം. മാര്‍ച്ച് മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും. അതേസമയം ഉണ്ണി മുകുന്ദന്‍ 
നായകനായ മേപ്പടിയാന്‍ വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/unni-meppadiyan.
jpg?resize=960%2C540&ssl=1)

ജനുവരി 14നാണ് മേപ്പടിയാന്‍ തിയേറ്ററുകളില്‍ എത്തിയത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും
നിര്‍വഹിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദന്‍ തന്നെയാണ്.
