# ഹിന്ദിയിലും വൻ സ്വീകാര്യത നേടി ഉണ്ണി മുകുന്ദൻ  ചിത്രം മാർക്കോ

- Link: https://ml.b4blaze.com/film-news/unni-mukundans-movie-marco-got-huge-acceptance-in-hindi-as-well
- Published: 2025-01-01T10:05:34+05:30
- Author: Anjana

ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ഡിസംബർ ഇരുപതിനാണ് റിലീസ് ചെയ്തത് എങ്കിലും അതിൻറെ ഹിന്ദി
പതിപ്പ് ഈയിടെയാണ് പുറത്തിറങ്ങിയത് .ഹിന്ദി തെലുങ്ക് പതിപ്പുകൾ വമ്പൻ സ്വീകാര്യതയാണ്
നേടിക്കൊണ്ടിരിക്കുന്നത് .ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് .
ഹിന്ദി പതിപ്പിൽ മാത്രം ചിത്രം 2 .5 കോടി നേടിയെന്നാണ് റിപ്പോർട്ട് .

മലയാളം ഫിലിം ഇൻഡസ്ടറിയിൽ പുതിയൊരു ചരിത്രം തന്നെയാണ് മാർക്കോ എന്ന ചിത്രത്തിലൂടെ തിരുത്തി
കുറിച്ചിരിക്കുന്നത് .വയലൻസിനു പ്രാധാന്യം നൽകിയ ചിത്രം ആരാധകരുടെ എല്ലാ പ്രതീക്ഷകളും
തകർത്തിരിക്കുകയാണ് .വിദേശത്തു പ്രദർശനത്തിന് എത്തിയ ചിത്രം മാർക്കോ പ്രവാസി മലയാളികളുടെ
ശ്രദ്ധയും പിടിച്ചുപറ്റിയിട്ടുണ്ട് .

എന്നാൽ സിംഗപ്പൂരിൽ മാർക്കോ മൂവിക്ക് പ്രദർശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു .
അഡൾട് ഒൺലി ആയ ചിത്രം കുട്ടികൾക്കും കാണാൻ അനുമതിയില്ലായിരുന്നു .18 വയസിൽ താഴെ പ്രായമുള്ള
കുട്ടികൾക്ക് മുൻപിൽ പ്രദർശിപിക്കാൻ ചിത്രത്തിന് അനുമതിയില്ല .വയലൻസ് നിറഞ്ഞ ചിത്രം
ചെറുപ്പക്കാരുടെ മാത്രം കുത്തകയായി മാറിക്കഴിഞ്ഞു .

മാർക്കോ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഉണ്ണി മുകുന്ദൻ എന്ന താരത്തിൻറെ വളർച്ച ആരാധകർക്ക്
വ്യക്തമാണ് . റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഉണ്ണി മുകുന്ദൻ ചിത്രം മാര്‍ക്കോ
70 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നാണ് . 21 കോടി രൂപയിലേറെ വിദേശത്ത് നിന്ന് മാത്രം
നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ
ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
