# അയ്യപ്പന്‍ ഇന്ത്യയിലെ സൂപ്പര്‍ ഹീറോ! സിനിമ വിജയിപ്പിച്ചതില്‍ നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍

- Link: https://ml.b4blaze.com/film-news/unnimukunda-about-malikappuram-movie
- Published: 2023-01-01T16:51:40+05:30
- Author: Anu

മാളികപ്പുറം സിനിമയുടെ വിജയത്തില്‍ നന്ദി പറഞ്ഞ് നടന്‍ ഉണ്ണി മുകുന്ദന്‍ രംഗത്ത്. പന്തളത്ത്
എത്തിയാണ് താരം പ്രേക്ഷകര്‍ക്കും അയ്യപ്പഭക്തര്‍ക്കും നന്ദി അറിയിച്ചത്. ഇന്ത്യയിലെ
ഏറ്റവും വലിയ സൂപ്പര്‍ ഹീറോ ആയി അയ്യപ്പനെ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും ഉണ്ണി
മുകുന്ദന്‍ പറഞ്ഞു. കേരളത്തില്‍ ഒന്നടങ്കം നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നതെന്നും
താരം പറഞ്ഞു.

‘മാളികപ്പുറം എന്ന സിനിമ നിര്‍മ്മിച്ച ആന്റോ ജോസഫിനോടും വേണു കുന്നപ്പിള്ളിയോടും ഉണ്ണി
നന്ദി അറിയിച്ചു. സിനിമ വലിയ വിജയമാക്കി മാറ്റിയ സിനിമാ പ്രേമികളോടും അയ്യപ്പ ഭക്തരോടും
നന്ദി പറഞ്ഞു.
  മണ്ഡല കാലത്ത് തന്നെ ചിത്രം റിലീസ് ചെയ്യാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ
സന്തോഷം. ഇന്ന് മാത്രം കേരളത്തില്‍ 150-ഓളം എക്‌സ്ട്രാ ഷോകള്‍ കളിക്കുന്നുണ്ടെന്നും
താരം പറഞ്ഞു.

മാളികപ്പുറം ഇന്ത്യയിലെ സൂപ്പര്‍ താരത്തിന്റെ ചിത്രമാണ്, അയ്യപ്പന്റെ ചിത്രമാണ്. നല്ല
ഒരു ആശയം മുന്നോട്ട് വച്ച ഒരു കൊച്ചു സിനിമയാണ്. കല്ലു എന്ന മോള്‍ക്ക് അയ്യപ്പനെ കാണണമെന്ന
ആഗ്രഹമാണ് മാളികപ്പുറം സിനിമ പറയുന്നത്.
  ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം
താരം നന്ദി പറഞ്ഞു. അയ്യപ്പന് വേണ്ടിയുള്ള സമര്‍പ്പണമാണ് മാളികപ്പുറം ചിത്രം. എല്ലാവരും
ചിത്രം തിയറ്ററില്‍ തന്നെ പോയി കാണണമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
