# ‘മാളികപ്പുറം’.. ഉണ്ണി മുകുന്ദന് ആശംസകള്‍ നേര്‍ന്ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ട് മമ്മൂക്ക!

- Link: https://ml.b4blaze.com/film-news/unnimukundan-maalikappuram-movie-title-poster
- Published: 2022-09-12T11:50:17+05:30
- Author: B4blaze News Desk

മലയാള സിനിമാ ലോകത്ത് നായക കഥാപാത്രങ്ങളില്‍ തിളങ്ങി മുന്നേറാന്‍ ഉണ്ണി മുകുന്ദന്‍.
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്ററും 
പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/maalikappuram-ftr.
jpg?resize=1280%2C720&ssl=1)

മാളികപ്പുറം എന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ
പേര്, മമ്മൂക്കയാണ് ഈ സിനിമയുടെ ടൈറ്റില്‍ പുറത്ത് വിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയ
വഴി പുറത്ത് വിട്ടിരിക്കുന്ന പോസ്റ്ററിന് ഒപ്പം, ഉണ്ണി മുകുന്ദനും ഈ സിനിമയുടെ മുഴുവന്‍
ടീമിനും മമ്മൂട്ടി ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/maalikappuram-1.
jpg?resize=512%2C640&ssl=1)

നവാഗതനായ വിഷ്ണു ശശിശങ്കറാണ് മാളികപ്പുറം എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ സംവിധാനം
ചെയ്യുന്നത്. സിനിമയുടെ ചിത്രീകണവും ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. എരുമേലി ശ്രീധര്‍മ
ശാസ്താ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നിരുന്നത്. 
ഉണ്ണി മുകുന്ദനൊപ്പം മലയാളത്തിലെ മികച്ച അഭിനേതാക്കളും ഈ സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ
അവതരിപ്പിച്ച് എത്തും. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി,
സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവര്‍ ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവര്‍
ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് രചനയിലാണ് ഈ സിനിമ 
ഒരുങ്ങുന്ന്.. സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെയാണ് ഈ സിനിമയുടെ എഡിറ്റിംഗും നിര്‍വ്വഹിക്കുക.
വിഷ്ണു നാരായണന്‍ ആണ് ഛായാഗ്രഹണം… ഷഫീഖിന്റെ സന്തോഷം,

![Unnimukundan (1)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/
cropped-Unnimukundan-1.jpg?resize=640%2C853&ssl=1)

മിണ്ടിയും പറഞ്ഞും, ബ്രൂസ് ലീ എന്നിവയാണ് മലയാളത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന
മറ്റ് ചിത്രങ്ങള്‍. തെലുങ്ക് ചിത്രം യശോദയിലും ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന വേഷത്തില്‍
എത്തുന്നു.
