# അല്ല ഉസ്താദേ നമുക്ക് ഈ രാഹുകാലമൊക്കെയുണ്ടോ? ഷഫീക്കിന്റെ സന്തോഷം ട്രെയ്‌ലര്‍

- Link: https://ml.b4blaze.com/film-news/unnimukundans-shafeekinte-santhosham-trailer
- Published: 2022-11-20T19:44:53+05:30
- Author: Gargi

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍
പുറത്തുവിട്ടു. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഫീല്‍ഗുഡ്
മൂവി ആണെന്ന് ഉറപ്പ് നല്‍കുന്ന ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്.
അനൂപ് പന്തളം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/shafeekinte-santhosham.
jpg?resize=1000%2C564&ssl=1)

‘നല്ല ഒരു കൊച്ചു സിനിമയായിരിക്കും ഷഫീക്കിന്റെ സന്തോഷം. രസകരമായ കുടുംബ ചിത്രമാണ് 
ഇത്. ഹാസ്യവും പ്രണയവും വൈകാരികതയും എല്ലാം നിറഞ്ഞ ഒരു കൊച്ചു ചിത്രം. ഷഫീക്ക് എന്ന്
വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട്
പോകുന്നത്. താന്‍ ചെയ്തില്‍ വച്ച് വ്യത്യസ്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ഷഫീക്ക്’ 
എന്നും ചിത്രത്തില്‍ നടന്‍ ബാലയുടെ ഗംഭീര പ്രകടനം കാണാന്‍ സാധിക്കുമെന്നും ഉണ്ണിമുകുന്ദന്‍
പറഞ്ഞു. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഷെഫീഖിന്റെ
സന്തോഷം.

മനോജ് കെ ജയന്‍, ദിവ്യാ പിള്ള, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു
സിജോ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാന്‍ റഹ്‌മാനാണ് സം?ഗീത സംവിധാനം. എല്‍ദോ
ഐസക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-
വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-
അജി മസ്‌ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജന്‍ എന്നിവരാണ് മറ്റ് അണിയറ 
പ്രവര്‍ത്തകര്‍. നവംബര്‍ 25 ന് സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യും.
