# മുടിയൻ വീണ്ടും ഉപ്പും മുളകിലേക്ക് ; വൈറലായി പ്രെമോ വീഡിയോ

- Link: https://ml.b4blaze.com/film-news/uppum-mulakum-latest-promo-video
- Published: 2023-07-28T22:26:32+05:30
- Author: Shilpa

മലയാളികളുടെ പ്രിയ പരമ്പരയാണ് ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. ചുരുങ്ങിയ
കാലം കൊണ്ട് തന്നെ ഒട്ടനവധി ആരാധകരെ സമ്പാദിക്കുവാനും പരമ്പരയ്ക്ക് സാധിച്ചിട്ടുണ്ട്.
പരമ്പരയ്ക്ക് മാത്രമല്ല, പരമ്പരയിലെ അഭിനേതാക്കൾക്കും ഒട്ടനവധി ആരാധകരാണ് ഉള്ളത്. കഴിഞ്ഞിടയ്ക്ക്
പരമ്പരയിൽ മുടിയനായി എത്തിയ ഋഷിയെ പരമ്പരയിൽ നിന്നും ഒഴിവാക്കിയെന്നു പറഞ്ഞുകൊണ്ട് 
വലിയ ചർച്ചകൾ തന്നെ നടന്നിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-28-222354-300x189.png?resize=756%2C476&ssl=1)

എന്നാൽ ഇപ്പോൾ വീണ്ടും മുടിയാണ് പരമ്പരയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നടൻ അജു വർഗീസ്
പങ്കുവെച്ചിരിക്കുന്ന ഉപ്പും മുളകിന്റെയും പുതിയ പ്രമോ വിഡിയോയിലൂടെയാണ് ഋഷി വീണ്ടും
ഉപ്പും മുളകും കുടുംബത്തിലേക്ക് എത്തിയിരുന്നതായി ഏവർക്കും മലാസിലായിരിക്കുന്നത്. നിഷ
സാരംഗ്, ആര്‍ജെ മാത്തുക്കുട്ടി, അജു വര്‍ഗീസ്, റിഷി എസ് കുമാര്‍ തുടങ്ങിയവരെല്ലാം ആര്‍പ്പോ
പ്രമോ പങ്കുവെച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-28-222304-274x300.png?resize=730%2C799&ssl=1)

ഉപ്പും മുളകും കുടുംബാംഗങ്ങളെ കൂട്ടിയിണക്കി അജു വിളിക്കുന്നു ആര്‍പ്പോ എന്ന ക്യാപ്ഷനോടെയുള്ള
പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഇത് ഉപ്പും മുളകല്ല, ആര്‍ജെ മാത്തുക്കുട്ടിയും
അജുവും ഒന്നിച്ചുള്ള പരിപാടിയുടെ പ്രമോയാണെന്നായിരുന്നു ചിലര്‍ പറഞ്ഞത്. എന്നാൽ, ഇതൊരു
പരസ്യ വീഡിയോ ആണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-28-222410-300x226.png?resize=771%2C581&ssl=1)
