# ഉപ്പും മുളകും ആരാധകർക്ക് ഒരു സന്തോഷ വാർത്ത, ഒടുവിൽ ആ സർപ്രൈസ് പുറത്ത് വിട്ട് താരങ്ങൾ

- Link: https://ml.b4blaze.com/film-news/uppum-mulakum-new-news
- Published: 2021-07-13T11:49:48+05:30
- Author: Sreekumar

ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ ഒരു പരമ്പര ആണ് ഉപ്പും മുളകും. ഉപ്പും മുളകിലെ കഥാപാത്രങ്ങളെ
ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പരമ്ബരയിലെ കുട്ടി താരങ്ങള്‍ തന്നെയാണ് ആരാധകരെ
കൈയ്യിലെടുക്കുന്നത്. ഇവരെ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്, ഇടക്ക് വെച്ച് ചില പ്രശ്ങ്ങൾ
ഉണ്ടായെങ്കിലും മികച്ച രീതിയിൽ തന്നെയായിരുന്നു ഉപ്പും മുളകും മുന്നോട്ട് പോയത്. ഇവരുടെ
വീട്ടിലെ വിശേഷങ്ങളും കാഴ്ചകളുമൊക്കെയായിരുന്നു ഇതുവരെ പ്രേക്ഷകര്‍ കണ്ടിരുന്നത്. കഴിഞ്ഞ
അഞ്ച് വര്‍ഷമായി ഈ പരമ്ബര ഹിറ്റ് ചാര്‍ട്ടില്‍ മുന്നേറുകയാണ്. ഉപ്പും മുളകിൽ നിന്നും
ലച്ചു പിന്മാറിയത് പരമ്പരക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/06/uppum-mulakum-serial.
jpg?resize=960%2C749&ssl=1)

ലക്ഷങ്ങൾ ചിലവാക്കിയാണ് പരമ്പരയിലെ ലച്ചുവിന്റെ വിവാഹം ഷൂട്ടിംഗ് ചെയ്തത്.എന്നാൽ വിവാഹത്തിന്റെ
എപ്പിസോഡ് കഴിഞ്ഞതോടെ ജൂഹി പരമ്ബരയിൽ നിന്നും മാറുകയായിരുന്നു. പഠനം മുടങ്ങുന്നതാണ്
കാരണം എന്ന് പറഞ്ഞാണ് ജൂഹി പിന്മാറിയത്. ലോക്ക്ഡൗണിന് ശേഷം ആരംഭിച്ച പരമ്ബരയില്‍ പുതിയ
താരമായ പൂജയും എത്തിയിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട പാറുക്കുട്ടിയും ഒരു ഇടവേളയ്ക്ക്
ശേഷം തിരിച്ചെത്തിയിരുന്നു. എന്നാൽ എല്ലാവരെയും വിഷമിപ്പിച്ച് കൊണ്ടായിരുന്നു ആ വാർത്ത
എത്തിയത്, അധികം വൈകാതെ തന്നെ പരമ്പര നിർത്തുക ആയിരുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/06/uppum-mulakum1.jpg?
resize=960%2C635&ssl=1)

ഇപ്പോൾ ഉപ്പും മുളകും ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഉപ്പും
മുളകും ടിം, ഉപ്പുംമുളകിലെയും താരങ്ങൾ എല്ലാം തന്നെ ഒരു  ചിത്രത്തിൽ എത്തുകയാണ്, ഉപ്പും
മുളകും പരമ്പരയിലുടെ ശ്രദ്ധേയനായ ബിജുസോപാനത്തിന്റെ കഥയിൽ ആണ് സിനിമ ഒരുങ്ങുന്നത്. 
സുരേഷ് ബാബു എന്ന കണ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പട്ടാമ്പിയിലും കൊച്ചിയിലുമായി
സിനിമ ചിത്രീകരിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
നവാഗതനായ ജയൻ വി കുറുപ്പ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ബ്ലൂംസ് ഇന്റർനാഷണലിന്റെ
ബാനറിൽ അമേരിക്കൻ മലയാളിയും ബിൽഡറുമായ കൊല്ലങ്കോട് സ്വദേശി വേണുഗോപാലകൃഷ്ണനാണ്. പ്രേക്ഷകരുടെ
പ്രിയ പരമ്പര ഉപ്പും മുളകും അവസാനിച്ച കുറച്ച് മാസങ്ങൾക് കഴിഞ്ഞപ്പോഴാണ് ഈ സന്തോഷ വാർത്തയുമായി
താരങ്ങൾ എത്തിയിരിക്കുന്നത്, നിരവധി പേരാണ് തങ്ങളുടെ സന്തോഷം ഈ വാർത്ത പുറത്തു വന്നതിനു
പിന്നാലെ അറിയിച്ചിരിക്കുന്നത്.
