# ‘ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും അയാൾക്കുണ്ട്, ടോക്സിക്കായിട്ടുള്ള മനുഷ്യരെ അകറ്റണം’; അച്ഛനെ കുറിച്ച് ഉർഫി ജാവേദ്

- Link: https://ml.b4blaze.com/film-news/urfi-javed-about-father-2
- Published: 2024-04-27T21:02:06+05:30
- Author: Ajay

ഞെട്ടിക്കുന്ന ഫാഷൻ കൊണ്ട് സോഷ്യൽ മീഡിയയിൽ എപ്പോഴും നിറഞ്ഞ് നിൽക്കുന്ന താരമാണ് ഉർഫി
ജാവേദ്. ബി​ഗ് ബോസ് ഷോയിലൂടെയാണ് ഉർഫി ശ്രദ്ധ നേടുന്നത്. പിതാവുമായി ഒരു തരത്തിലുള്ള
ബന്ധവും സൂക്ഷിക്കുന്നില്ലെന്നുള്ള താരത്തിന്റെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ ചർച്ചയാകുന്നത്.

‘ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും അച്ഛനുണ്ട്. അയാളുമായി യാതൊരു ബന്ധവും തനിക്ക്
ഇപ്പോഴില്ല’ – ഉർഫി ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘അച്ഛനുമായി പത്ത് വർഷമായി മിണ്ടാറില്ല.
അയാൾ പലപ്പോഴും ഞങ്ങളോട് മിണ്ടാൻ ശ്രമം നടത്തിയിട്ടുണ്ട്. അതുപോലെ അയാൾ വേറെ വിവാഹം
കഴിച്ചു. അയാൾക്ക് ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളുമുണ്ട്. അയാൾ അയാളുടെ കുടുംബവുമായി
സന്തോഷത്തോടെ കഴിയുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/urfi2.jpg?resize
=1024%2C576&ssl=1)

ഞാൻ ഒരിക്കലും എന്റെ പിതാവുമായി അറ്റാച്ച്‌ഡായിരുന്നില്ല. അയാളിൽ നിന്നും ദൂരെ മാറി
നിൽക്കാൻ മാത്രമേ എന്നും ശ്രമിച്ചിട്ടുള്ളു. അതുകൊണ്ട് കുറ്റബോധമില്ല. ടോക്സിക്കായിട്ടുള്ള
മനുഷ്യന്മാരെ നമ്മൾ ജീവിതത്തിൽ നിന്നും കളയണം. അത് രക്തബന്ധമാണെങ്കിൽ പോലും. നിങ്ങൾക്ക്
നല്ലതല്ലെങ്കിൽ അകറ്റി നിർത്തണം. എനിക്ക് അയാളുമായി ബന്ധമുണ്ടാക്കാനും താൽപര്യമില്ല’-
ഉർഫി വ്യക്തമാക്കി.
