# ചെറിയ വസ്ത്രം ധരിച്ച് പുറത്തിറങ്ങി ഉര്‍ഫി ജാവേദ്!! അറസ്റ്റ് ചെയ്ത് പൊലിസ്

- Link: https://ml.b4blaze.com/film-news/urfi-javed-arrested
- Published: 2023-11-03T18:18:34+05:30
- Author: Anu

സോഷ്യലിടത്ത് എപ്പോഴും വൈറലാകുന്ന താരമാണ് മോഡല്‍ ഉര്‍ഫി ജാവേദ്. വ്യത്യസ്തമായ വസ്ത്ര
പരീക്ഷണങ്ങളാണ് ഉര്‍ഫിയെ പ്രശസ്തയാക്കിയത്. ആരും പരീക്ഷിക്കാത്ത മോഡലുകളാണ് ഉര്‍ഫി 
പരീക്ഷിക്കാറുള്ളത്. പലപ്പോഴും താരത്തിന്റെ പരീക്ഷണങ്ങള്‍ വിമര്‍ശനങ്ങളുണ്ടാക്കാറുണ്ട്.

അടുത്തിടെ വസ്ത്രധാരണം മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ച് താരത്തിനെതിരെ വധഭീഷണി
വരെ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ താരം അറസ്റ്റിലായതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍
വൈറലാകുന്നത്.  മോശം വസ്ത്രം ധരിച്ചു എന്നാരോപിച്ച് മുംബൈയിലെ കഫെയില്‍ നിന്ന് താരത്തെ
പൊലീസ് അറസ്റ്റ് ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. രണ്ട് വനിത പൊലീസുകാരാണ് താരത്തിന്റെ
അടുത്തേക്ക് എത്തിയത്. പൊലീസിനെ കണ്ട് കഫെയില്‍ നിന്ന് ഇറങ്ങി വന്ന ഉര്‍ഫിയോട് ഇത്ര
ചെറിയ വസ്ത്രം ധരിച്ച് രാവിലെ തന്നെ ഇറങ്ങിയിരിക്കുകയാണോ എന്ന് ചോദിക്കുന്നു. തുടര്‍ന്ന്
പൊലീസ് സ്റ്റേഷനില്‍ ചെന്ന് സംസാരിക്കാം എന്നു പറഞ്ഞ് പിടിച്ചുകൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്.
വീഡിയോയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
