# നയൻതാരയെ പരിചയപ്പെടുത്തിയത് തമിഴ് സിനിമക്കാർക്ക് ഞാനാണ്; പക്ഷേ അവരെന്റെ പേര് എവിടെയും പറയാറില്ലെന്ന് നടി

- Link: https://ml.b4blaze.com/film-news/urmila-about-nayan-thara
- Published: 2023-06-25T15:04:24+05:30
- Author: Ajay

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിമാരിൽ ഒരാളായിരുന്നു ചാർമ്മിള. ധനം എന്ന മോഹൻലാൽ 
സിനിമയിലൂടെ മലയാളത്തിൽ എത്തിയ താരം പിന്നിട് നിരവധി മലയാളം ഹിറ്റ് ചിത്രങ്ങളിൽ നായികയായി
മാറുകയായിരുന്നു. എന്നാൽ നടിയുടെ സ്വകാര്യ ജീവിതം അത്ര സുഖകരമല്ല. ഒരു പ്രണയ തകർച്ചയും
രണ്ട് ദാമ്പത്യ ജീവിത പരാജയങ്ങളും ഏറ്റു വാങ്ങിയിരുന്നു.സിനിമാ സീരിയൽ നടൻ കിഷോർ സത്യ
ആയിരുന്നു നടിയുടെ ആദ്യ ഭർത്താവ്.

 തന്റെ പ്രണയ ദാമ്പത്യ ജീവിതത്തെ കുറിച്ച് അടുത്തിടെ താരം തുറന്ന് പറഞ്ഞിരുന്നു. പ്രശസ്തൻ
ആകാൻ വേണ്ടി മാത്രമാണ് കിഷോർ സത്യ തന്നെ വിവാഹം ചെയ്തതെന്നുമാണ് താരം പറഞ്ഞത്. രാജേഷ്
എന്നയാളെ 2000ൽ വിവാഹം ചെയ്ത ചാർമിള ഈ ബന്ധവും വേർപ്പെടുത്തിയിരുന്നു. നിലവിൽ സിംഗിൾ
മദറാണ് ചാർമ്മിള. ഇപ്പോഴിതാ നയൻതാരയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/charmila.jpg?resize
=1280%2C720&ssl=1)

ഞാനൊരിക്കൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴായിരുന്നു നയൻതാരയെ ആദ്യമായി കണ്ടതെന്നും
അന്ന് ” തനിക്ക് തമിഴ് സിനിമകളിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും ഇപ്പോൾ മോഹൻലാൽ സാറിനോടൊപ്പം
സിനിമയൊക്കെ ചെയ്തിരുന്നു. ചേച്ചി എന്നെയൊന്ന് തമിഴ് സിനിമയിൽ പരിചയപെടുത്താമോയെന്നും
നയൻ താര ചോദിച്ചിരുന്നു എന്നാണ് താരം പറയുന്നു. അന്ന് ഞാനവരുടെ നമ്പറൊക്കെ വാങ്ങി തമിഴ്
സിനിമയിലെ ചിലർക്ക് കൊടുത്തു. അങ്ങനെയാണ് അവർ നയൻതാരയെ തമിഴിലേക്ക് എത്തിയത് എന്നാണ്
ചാർമിള പറയുന്നത്.പക്ഷെ ഈ കാര്യം നയൻതാര പിന്നീട് എവിടേയും പറഞ്ഞ് താൻ കേട്ടിട്ടില്ലെന്നുമാണ്
ചാർമിള വ്യക്തമാക്കി

 
