# അദ്ദേഹം അഭിനയിക്കുകയാണെങ്കിൽ തീർച്ചയായും എന്റെ ഈ ചിത്രത്തിൽ ഉണ്ടാകുമായിരുന്നു!  എല്ലാ ടൈപ്പ് കഥാപാത്രങ്ങളും അമ്പിളിച്ചേട്ടനെ അഭിനയിക്കാൻ കഴിയും; ഉർവശി

- Link: https://ml.b4blaze.com/film-news/urvashi-about-jagathy
- Published: 2025-05-09T11:09:14+05:30
- Author: Suji

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഉര്‍വശി. ഇപ്പോള്‍ ഉര്‍വശി നായികയായി
എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എല്‍. ‘ജഗദമ്മ എഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്’.
ഉര്‍വശിയുടെ പങ്കാളിയായ ശിവപ്രസാദ് ആണ് ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം
ചെയ്യുന്നത്. ഇപ്പോൾ താരം നടൻ ജഗതിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ
ശ്രദ്ധ ആകുന്നത്. ഇന്ന് നടന്‍ ജഗതി അഭിനയിക്കുന്ന സാഹചര്യമായിരുന്നെങ്കില്‍ ജഗദമ്മയില്‍
അഭിനയിപ്പിക്കുമോ എന്ന ചോദ്യത്തിനാണ് ഉർവശി ഇങ്ങനൊരു മറുപടി നല്‍കുന്നത്.

![](https://i0.wp.com/images.b4blaze.com/2025/05/urvashi1.jpg?resize=686%2C386&ssl
=1)

അമ്പിളിച്ചേട്ടനെ ശരിക്കും മിസ് ചെയ്യുന്നുണ്ട്. അദ്ദേഹം അഭിനയിക്കുമായിരുന്നെങ്കില്‍
തീര്‍ച്ചയായും എന്റെ ഏറ്റവും പുതിയ ചിത്രമായ ജഗദമ്മയില്‍ അദ്ദേഹവും ഉണ്ടാകുമായിരുന്നു.
അതില്‍ ഒരു ശതമാനം പോലും സംശയമില്ലാ, അങ്ങനെ അദ്ദേഹം അഭിനയിക്കുമായിരുന്നെങ്കില്‍ ഏത്
വേഷം കൊടുക്കുമായിരുന്നു എന്ന് ചോദിച്ചാല്‍, ഏത് വേഷമാണ് അദ്ദേഹത്തിന് ചെയ്യാന്‍ സാധിക്കാത്തത്?
ഉർവശി ചോദിക്കുന്നു.

നല്ല പക്കാ വില്ലന്‍ റോള്‍ ആണെങ്കിലും കോമഡിയാണെങ്കിലും അദ്ദേഹം ചെയ്യും. ഇമോഷണല്‍ 
റോളും ചെയ്യുന്ന ആളാണ് അമ്പിളി ചേട്ടന്‍.എല്ലാ ടൈപ്പ് കഥാപാത്രങ്ങളും ചെയ്യാന്‍ സാധിക്കുന്ന
നടനാണ് അദ്ദേഹം. അത്തരം കഥാപാത്രങ്ങളും ചെയ്തതിന് ശേഷമാണ് അദ്ദേഹം വിശ്രമത്തിലേക്ക്
പോയത്, അദ്ദേഹത്തിന് ഇപ്പോഴുള്ള ആരോഗ്യ സ്ഥിതിയില്‍ ഒന്നും മനസിലാകാത്ത പ്രശ്‌നമൊന്നുമില്ല.
വീണ്ടും ക്യാമറയുടെ മുന്നില്‍ വരാന്‍ അദ്ദേഹത്തിന് സാധിക്കും. കഴിഞ്ഞ തവണ കണ്ടപ്പോള്‍
അദ്ദേഹം കൈ പിടിച്ചിരുന്നു. ഒപ്പം പാട്ട് പാടുകയും ചെയ്തു.

![](https://i0.wp.com/images.b4blaze.com/2025/05/jagathi.jpg?resize=636%2C357&ssl
=1)
