# വിവാഹത്തിന് ശേഷമാണ് ഞാൻ ആ ശീലം തുടങ്ങിയത്!

- Link: https://ml.b4blaze.com/film-news/urvashi-about-manoj-k-jayan
- Published: 2021-07-03T08:48:56+05:30
- Author: Rahul

ഏത് തരം വേഷങ്ങളും തന്റെ കൈകളിൽ ഭദ്രമാണെന്ന് പല തവണ തെളിയിച്ച നടിയാണ് ഉർവശി. നായിക
ആണെങ്കിലും, ‘അമ്മ വേഷം ആണെങ്കിലും ഹാസ്യ വേഷങ്ങൾ ആണെങ്കിലും വളരെ മനോഹരമായ രീതിയിൽ
അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ കഴിവുള്ള നടികളിൽ ഒരാൾ. പലപ്പോഴും ഒരു നായക
നടിക്ക് ഇത്ര അനായസമായി ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമോ എന്ന് പ്രേക്ഷകർ പോലും
അത്ഭുതപെട്ടിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് വന്ന താരം അഭിനയരംഗത്ത് പതിറ്റാണ്ടുകൾ
പിന്നിടുകയാണ് ഇപ്പോൾ. ഉർവ്വശിയുടേതായി തമിഴിൽ ഏറ്റവും ഒടുവിൽ ഇറങ്ങിയ സൂരരൈ പോട്ടര്
മികച്ച പ്രതികരണമാണ് താരത്തിന് നേടി കൊടുത്തത്.

വർഷങ്ങൾ കൊണ്ട് സിനിമാ രംഗത്ത് സജീവമായിരുന്ന താരം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
മലയാളത്തിലെ ഹിറ്റ് ചിത്രങ്ങൾ എടുത്താൽ അതിൽ പലതിലും നായികയായി എത്തിയത് ഉർവശി ആയിരുന്നു.
ഏത് തരം വേഷങ്ങളും അതി മനോഹരമായി ചെയ്യാൻ കഴിവുള്ള താരം വ്യത്യസ്തമായ പല കഥാപാത്രങ്ങളെയും
പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. വിവാഹ ശേഷം കുറച്ച് വർഷങ്ങൾ താരം സിനിമയിൽ
നിന്ന് വിട്ട് നിന്നിരുന്നെങ്കിലും അച്ചുവിന്റെ ‘അമ്മ എന്ന ചിത്രത്തിൽ കൂടി ശക്തമായ
അതിരിച്ച് വരവ് തന്നെയാണ് താരം നടത്തിയത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് പ്രേഷകരുടെ
ഭാഗത്ത് നിന്നും ലഭിച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ മദ്യപാന ശീലത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഉർവശി.

ആദ്യമൊന്നും എനിക്ക് മദ്യം കഴിക്കുന്ന ശീലം ഇല്ലായിരുന്നു. വിവാഹത്തിന് ശേഷമാണ് ഞാൻ
മദ്യം കഴിക്കാൻ തുടങ്ങിയത്. മനോജ് കെ ജയന്റെ വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്നാണ് മദ്യം
കഴിക്കാറുള്ളത് എന്നും അങ്ങനെയാണ് തനിക്കും ആ ശീലം ലഭിച്ചത് എന്നുമാണ് ഉർവശി പറഞ്ഞത്.

 

 

 

 

 

 

 
