# അടുത്ത ജന്മത്തിലും ഉര്‍വ്വശി ആകണോ?: ഉര്‍വ്വശിയുടെ മറുപടികേട്ട് തലയില്‍ കൈവെച്ച് ആരാധകര്‍

- Link: https://ml.b4blaze.com/film-news/urvashi-about-urvashi
- Published: 2022-04-06T23:16:43+05:30
- Author: Rahul

മലയാള സിനിമയിലെ നായികാ ഇതിഹാസങ്ങളില്‍ നടി ഉര്‍വ്വശിക്കുള്ള സ്ഥാനം വളരെ വലുതാണ്. 
ചെറുപ്പത്തിലെ സിനിമയില്‍ അഭിനയിച്ചുതുടങ്ങിയ ഉര്‍വ്വശി മലയാളത്തിലെ എല്ലാ മുന്‍നിര
നായകന്മാര്‍ക്കൊപ്പവും തിരശ്ശീല പങ്കിട്ടിട്ടുണ്ട്. വര്‍ഷങ്ങളായി തുടരുന്ന തിരക്കേറിയ
സിനിമാ ജീവിതവുമായി ഇപ്പോഴും മുന്നോട്ടുപോവുകയാണ് ഉര്‍വ്വശി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/urvasi-300x169.jpg?
resize=544%2C262&ssl=1)

അടുത്ത ജന്മത്തില്‍ ഉര്‍വ്വശി ആയി തന്നെ ജനിക്കാനാണോ ആഗ്രഹം എന്ന അവതാരകന്റെ ചോദ്യത്തിന്
നടി ഉര്‍വ്വശി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘ജനിച്ച് പതിനാല് ദിവസം
കഴിഞ്ഞാണ് ഞാന്‍ ഉര്‍വശിയാകുന്നത്. അല്ലാതെ തൊട്ടിലില്‍ നിന്ന് നേരിട്ട് ഉര്‍വശിയായതല്ല.

തുടക്ക കാലത്തൊക്കെ ഈ പേര് മാറ്റണമെന്ന് തോന്നിയിട്ടുണ്ട്. അന്ന് ഈ പേര്‍ ആര്‍ക്കുമില്ല,
ഇന്നും ആര്‍ക്കും ഈ പേരില്ലയെന്നത് സന്തോഷമുണ്ടാക്കുന്നുണ്ട്,’ ചോദ്യത്തിന് മറുപടിയായി
ഉര്‍വ്വശി പറഞ്ഞു.
