# മീനാക്ഷിയെപ്പോലെയല്ല കുഞ്ഞാറ്റയ്ക്ക് അമ്മയോട് കൂറ് ഉണ്ട്!!! എന്നും ഈ സ്നേഹം അനുഭവിക്കാന്‍ ഉര്‍വശിക്ക് ഭാഗ്യമുണ്ടാകട്ടെ

- Link: https://ml.b4blaze.com/film-news/urvashi-kunjatta-love
- Published: 2023-10-09T23:42:43+05:30
- Author: Anu

മലയാളത്തിന്റെ പ്രിയതാരമാണ് ഉര്‍വശി. നടിയായും തിരക്കഥാകൃത്തായും നിര്‍മ്മാതാവുമെല്ലാം
തന്റെ കഴിവ് തെളിയിച്ച് താരമാണ്. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പ്രയോഗം
ഏറ്റവും കൂടുതല്‍ യോജിക്കുന്നത് നടി ഉര്‍വശിക്കാണെന്ന് പലപ്പോഴും ഉയരുന്ന അഭിപ്രായമാണ്.
നായികയായും സഹനടിയായും വില്ലത്തി, കോമഡി ചെയ്ത വേഷങ്ങള്‍ എല്ലാം ഉര്‍വശിയെ അടയാളപ്പെടുത്തുന്നതാണ്.

ഇപ്പോഴും തെന്നിന്ത്യയില്‍ സജീവമാണ് താരം. വ്യക്തിപരമായ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലൊന്നും
താരം സിനിമ വിട്ടിട്ടില്ലായിരുന്നു. അടുത്തിടെ സോഷ്യല്‍ മീഡിയയിലും താരം സജീവമായിരിക്കുകയാണ്.
കുടുംബ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഉര്‍വശി ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യലിടത്ത് ചര്‍ച്ചയാകുന്നത്. കഴിഞ്ഞദിവസം
മകള്‍ കുഞ്ഞാറ്റയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. നടന്‍ മനോജ് കെ ജയനുമായുള്ള
ആദ്യ വിവാഹത്തില്‍ പിറന്ന മകളാണ് കുഞ്ഞാറ്റ എന്ന് തേജാലക്ഷ്മി. മനോജ് കെ ജയനും ഉര്‍വശിയും
പിരിഞ്ഞപ്പോള്‍ മകള്‍ അച്ഛനോടൊപ്പമായിരുന്നു.

പക്ഷേ വിശേഷാവസരങ്ങളിലും അവധി സമയത്തെല്ലാം കുഞ്ഞാറ്റ അമ്മയെയും കുഞ്ഞനുമൊപ്പം എത്താറുണ്ട്.
വിദേശത്ത് പഠിക്കുന്ന കുഞ്ഞാറ്റ ഇപ്പോള്‍ അമ്മയ്‌ക്കൊപ്പം അവധി ആഘോഷിക്കാന്‍ എത്തിയിരിക്കുകയാണ്.
അപ്പോള്‍ എടുത്ത കുടുംബ ചിത്രങ്ങളാണ് ഉര്‍വശി പങ്കിട്ടത്. ഭര്‍ത്താവ് ശിവനും മകന്‍ 
ഇഷാന്‍ എന്നിവരും കുഞ്ഞാറ്റയ്‌ക്കൊപ്പമുണ്ട്. അമ്മയോടാപ്പം വളര്‍ന്നിരിക്കുന്ന കുഞ്ഞാറ്റയുടെ
ചിത്രങ്ങള്‍ പെട്ടെന്നാണ് വൈറലായത്. ആരാധകലോകം സ്‌നേഹം അറിയിച്ച് രംഗത്തെത്തി. എന്നും
ഈ സന്തോഷവും സ്നേഹവും അനുഭവിക്കാന്‍ ഉര്‍വശിക്ക് ഭാഗ്യമുണ്ടാകട്ടെയെന്നാണ് ആരാധകര്‍
കുറിയ്ക്കുന്നത്.
  2008ലാണ് മനോജ് കെ ജയനും ഉര്‍വശിയും വേര്‍പിരിഞ്ഞത്. മകളുടെ സംരക്ഷണം
തനിക്ക് വേണമെന്ന് മനോജ് ആവശ്യപ്പെട്ടതാണ്. കുഞ്ഞാറ്റയെ പ്രായപൂര്‍ത്തിയാകും വരെ വളര്‍ത്തിയതും
മനോജ് കെ ജയനാണ്. പക്ഷേ അമ്മ ഉര്‍വശിയുമായുള്ള മകളുടെ ബന്ധം അകറ്റിയില്ല. കുഞ്ഞാറ്റ
ഇടയ്ക്ക് മനോജ് കെ ജയനൊപ്പവും ഇടയ്ക്ക് ഉര്‍വശിക്കൊപ്പവും താമസിക്കാറുണ്ടായിരുന്നു.
2013ല്‍ ഉര്‍വശി ബില്‍ഡറായ ശിവപ്രസാദിനെ വിവാഹം കഴിച്ചു. ശിവപ്രസാദില്‍ ഉര്‍വശിക്ക്
ഒരു മകനുണ്ട്, ഇഷാന്‍ എന്നാണ് കുഞ്ഞിന്റെ പേര്. മനോജും വേറെ വിവാഹം കഴിച്ചു, ആശയാണ്
ഭാര്യ, അതില്‍ ഒരു മകനുണ്ട്.  പക്ഷേ അതിനിടെ ഒരു കമന്റാണ് വൈറലാകുന്നത്. ഉര്‍വശിയുടെയും
കുഞ്ഞാറ്റയുടെയും സന്തോഷം കണ്ട ആരാധകരുടെ വിഷമം മറ്റൊന്നാണ്. മഞ്ജു വാര്യരെയും മകള്‍
മീനാക്ഷിയെയും കുറിച്ചാണ് ആ വിഷമം. മഞ്ജുവിന്റെ മകള്‍ മീനാക്ഷിയെപ്പോലെയല്ല കുഞ്ഞാറ്റയ്ക്ക്
അമ്മയോട് കൂറ് ഉണ്ട് എന്നാണ് ചിലര്‍ പറയുന്നത്. ദിലീപും മഞ്ജുവും പിരിഞ്ഞ ശേഷം മീനാക്ഷി
അച്ഛനോടൊപ്പമാണ്.  മഞ്ജുവമായി പരസ്യമായ യാതൊരു അടുപ്പവും ഇല്ല. അച്ഛനൊപ്പം നില്‍ക്കാമെന്നാണ്
അന്ന് മീനാക്ഷിയെടുത്ത തീരുമാനം. അതില്‍ മഞ്ജുവിന് ഒരു പരാതിയും ഇല്ലായിരുന്നു. മഞ്ജു
യാതൊരു പരാതിയോ ആരോപണങ്ങളോ ദിലീപിനെ കുറിച്ചോ മീനാക്ഷിയെ കുറിച്ചോ പറഞ്ഞിട്ടില്ല.
