# ഉർവശിയുടെ പുതിയ ചിത്രം ‘എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റിന്റെ ‘ ചിത്രീകരണം പൂർത്തിയായി  

- Link: https://ml.b4blaze.com/film-news/urvashi-new-movie-l-jagadamma-ezham-class-b-state-first-movie
- Published: 2024-01-29T16:17:22+05:30
- Author: Suji

മലയാളത്തിൽ വെത്യസ്ത വേഷങ്ങളിലൂടെ പ്രേഷക മനസിൽ   ഇടം പിടിച്ച നടിയാണ് ഉർവശി, ഇപ്പോൾ
താരത്തിന്റെ പുതിയ ചിത്രം എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് ചിത്രത്തിന്റെ
ചിത്രീകരണം  കൊട്ടാരക്കരയും പരിസര പ്രദേശങ്ങളിലും ആയി    പൂർത്തിയായി. ഈ ചിത്രം ഉർവശിയുടെ
ഭർത്താവ് ശിവപ്രസാദ് കഥ, തിരകഥ, സംഭാഷണം, സംവിധാനം ചെയ്യ്ത ചിത്രമാണ്. എവർ  സ്റ്റാർ
ഇന്ത്യൻസിന്റെ ബാനറിൽ ഉർവശിയും,ഫോസിൽ  ഹോൾഡിങ് സും  ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/urvashi3.jpg?resize
=1200%2C675&ssl=1)

ചിത്രത്തിൽ പ്രധാന കഥപാത്രമായി എത്തുന്നത് ഉര്വശിയാണ്, ഈ സിനിമയുടെ പേരിലെ കൗതുകവും
ഉർവശിയുടെ കഥപാത്രം തന്നെയാണ്. ഈ ചിത്രം സ്ത്രീ കഥപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി
അവരുടെ ജീവിതത്തിന്റെ നേര്കാഴ്ചകളെയാണ് ചൂണ്ടി കാണിക്കുന്നത്. ചിത്രത്തിൽ ഉർവശിയെ കൂടാതെ
ജയൻ ചേർത്തല, ബാലചന്ദ്രൻ ചുള്ളിക്കാട്, രാജേഷ് ശർമ്മ, പ്രോജോധ്, കലേഷ് രാമാനന്ദ് ,നോബി,
രശ്മി അനിൽ, തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/urvashi4.jpg?resize
=1200%2C900&ssl=1)

ഇവരെ കൂടാതെ ചില പുതുമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം
അനിൽ നായർ. സംഗീതം കൈലാസ് മേനോൻ, വരികൾ ഹരി നാരായണൻ, എഡിറ്റിംഗ് ഷൈജൽ, എക്സിക്യൂട്ടീവ്
പ്രൊഡ്യൂസർ ശരവണൻ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/urvashi5-1.jpg?resize
=935%2C440&ssl=1)
