# ഉഷ ചേച്ചി ഈ കഥാപാത്രം ചെയ്താൽ എങ്ങനെ ഉണ്ടാകുമെന്ന് ഞങ്ങൾ ആലോചിച്ച്

- Link: https://ml.b4blaze.com/film-news/usha-uthup-life
- Published: 2023-07-05T08:43:53+05:30
- Author: Devika

മലയാള സിനിമയിലെ മികച്ച സിനിമകളിൽ ഒന്നാണ് പോത്തൻ വാവ. ചിത്രത്തിൽ കൂടി ഗായിക ഉഷ ഉതുപ്പും
അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. ഇത് വരെ ഗായികയായി മാത്രം കണ്ടിരുന്ന
ഉഷ ഉതുപ്പിനെ അഭിനേത്രി ആയി കൂടി കണ്ടതിന്റെ ആവേശത്തിൽ ആയിരുന്നു പ്രേക്ഷകരും. ശക്തമായ
കഥാപാത്രത്തെ ആണ് ചിത്രത്തിൽ ഉഷ ഉതുപ്പ് അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്
ഒപ്പത്തിനൊപ്പം നിന്ന് അഭിനയിച്ച് ഫലിപ്പിക്കാനും താരത്തിന് കഴിഞ്ഞു. ഇപ്പോഴിതാ ഉഷ 
ഉതുപ്പ് എങ്ങനെയാണു പോത്തൻ വായയിലേക്ക് വന്നത് എന്ന് തുറന്നു പറയുകയാണ് ചിത്രത്തിന്റെ
തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. അദ്ദേഹത്തിന്റെ വാക്കുകൾഇങ്ങനെ , ഒരു പുതുമുഖത്തെ
ആ വേഷത്തിലേക് കൊണ്ട് വരണമെന്ന് ഞങ്ങൾക്ക് ആഗ്രഹം ഉണ്ടായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/usha-uthup-1.jpg?
resize=1200%2C900&ssl=1)

അതിനായി ഞങ്ങൾ പലരുടെയും പേരുകൾ ആലോചിച്ചു. അപ്പോഴാണ് ഉഷ ഉതുപ്പ് എന്ന പേര് ഞങ്ങളുടെ
ഇടയിലേക്ക് വന്നത്. പ്രൗഢ ഗംഭീരമായ ആ കഥാപാത്രത്തിന് ഉഷ ചേച്ചി അനുയോജ്യ ആയിരുന്നു.
എന്നാൽ ഉഷ ചേച്ചിയോട് ഈ കാര്യം എങ്ങനെ സൂചിപ്പിക്കും എന്ന് ഞങ്ങൾക്ക് ഒരു പേടി. ഉഷ 
ചേച്ചിയോട് ഇത് പറഞ്ഞാൽ അവർക്ക് അതൊരു അപമാനമായി തോന്നുമോ എന്ന് ഞങ്ങൾ പേടിച്ചു. അങ്ങനെ
കഥ പറയാൻ വേണ്ടി ഡൽഹിയിലേക്ക് പോകാനിരിക്കെ ഉഷ ചേച്ചി ഒരു പരിപാടിക്ക് വേണ്ടി കൊച്ചിയിലേക്ക്
വരുമെന്ന് അറിഞ്ഞു. അങ്ങനെ അവിടെ വെച്ച് കാണാൻ വേണ്ടി ഞങ്ങൾ അപ്പോയിന്മെന്റ് എടുത്ത്.
ഉഷ ചേച്ചിയോട് കഥയുടെ കാര്യവുംപറഞ്ഞു . പറഞ്ഞു കഴിഞ്ഞപ്പോൾ ഉഷ ചേച്ചിയുടെ കണ്ണ് നിറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/usha-uthup.jpg?resize
=660%2C535&ssl=1)

എന്ത് പറ്റിയെന്നു ചോദിച്ചപ്പോൾ തന്റെ ജീവിതവുമായി ഈ കഥയ്ക്ക് ഒരുപാട് ബന്ധം ഉണ്ടെന്നും
താനും ഒരു ഇന്റർകാസ്റ്റ് മാരേജ് ആണെന്നും ഇത് പോലെ ഉള്ള സിനിമകൾ വരണമെന്നും ഉഷ ചേച്ചി
പറഞ്ഞു. അങ്ങനെ ഉഷ ചേച്ചി ആ വേഷം ചെയ്യാൻ തയാറായി. ലൊക്കേഷനിൽ എത്തിയ ഉഷ ചേച്ചി ഡയറക്ടറോട്
മുതൽ ലൈറ്റ് ബോയിയോട് വരെ ഒരുപോലെ ആണ് പെരുമാറിയിരുന്നത്. എന്നും ലൊക്കേഷനിൽ വരുമ്പോൾ
എല്ലാവര്ക്കും കഴിക്കാനുള്ള മധുര പലഹാരങ്ങളും ഉഷ ചേച്ചി കൊണ്ട് വരുമായിരുന്നു. ഞാൻ 
കണ്ടതിൽ വെച്ച് ഏറ്റവും നല്ല വ്യക്തിത്വം ആണ് ഉഷ ചേച്ചിയുടേത് എന്നും ബെന്നി പറഞ്ഞു.
