# തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം! പദ്മഭൂഷൺ ലഭിച്ച സന്തോഷം പങ്കുവെച്ചു; ഉഷ ഉതുപ്പ് 

- Link: https://ml.b4blaze.com/film-news/usha-uthupp-receiving-in-padmabhooshan
- Published: 2024-04-23T14:14:35+05:30
- Author: Suji

സംഗീത ലോകത്തെ നിറസാനിദ്യമായ് ഗായിക ആണ് ഉഷ ഉതുപ്പ്, കഴിഞ്ഞ ദിവസമാണ് പദ്മാഭൂഷൺ അവാർഡുകൾ
രഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചത്, ഇപ്പോൾ അങ്ങനൊരു അവാർഡ് ലഭിച്ച സന്തോഷത്തിലാണ്
ഗായിക ഉഷ ഉതുപ്പ്, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണ് ഇത്. എന്റെ കണ്ണുകൾ സന്തോഷം
കൊണ്ട് നിറയുകയാണ്, ഗായിക ഉഷ ഉതുപ്പ് പറയുന്നു, പദ്മഭൂഷൺ അവാർഡുകൾ ഏറ്റുവാങ്ങിയതിന്
ശേഷം ഗായിക മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആണ് ഈ കാര്യങ്ങൾ പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/usha1.jpg?resize
=970%2C598&ssl=1)

ഇതെന്നെ സംബന്ധിച്ചു വലിയ സന്തോഷമുളള കാര്യമാണ്, ഞാൻ ശരിക്കും മോദി സർക്കാരിനോട് കടപ്പെട്ടിരിക്കുന്നു,
ശരിക്കും എന്റെ കണ്ണുകൾ നിറയുകയാണ്. കാരണം ഒരു ശാസ്ത്രീയ സംഗീതയജ്ഞയോ, അല്ലെങ്കിൽ ഒരു
നർത്തകിക്കൊ ആണേ ഈ അവാർഡ് ലഭിക്കുന്നതെങ്കിൽ അത് സ്വാഭാവികം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/usha2.jpg?resize
=1104%2C592&ssl=1)

എന്നെപ്പോലുള്ള ഒരു സാധാരണ വ്യക്തിക്ക് ഇങ്ങനൊരു പുരസ്‌കാരം ലഭിക്കുന്നത് വലിയ കാര്യമാണ്.
ഞാൻ സമാധാനത്തിലും, സഹോദര്യത്തിലുമാണ് ഉറച്ചു വിശ്വസിക്കുന്നത്, ഒരുമിച്ച് നിന്നാൽ 
മാത്രമേ നമ്മൾക്ക് പലതും നേടാൻ കഴിയൂ, എന്റെ പാട്ടുകൾ നിങ്ങളെ സന്തോഷിപ്പിക്കുന്നു 
എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട് ഉഷ ഉതുപ്പ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/us1.jpg?resize=1110%
2C597&ssl=1)

 
