# സംയുക്ത വർമ്മയുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി ; ആശംസകളുമായി ആരാധകർ

- Link: https://ml.b4blaze.com/film-news/uthara-unni-became-mother
- Published: 2023-07-07T18:05:37+05:30
- Author: Shilpa

അഭിനേത്രിയും നർത്തകിയുമായ ഊർമിള ഉണ്ണിയുടെ മകളും നർത്തകിയുമായ ഉത്തര ഉണ്ണി അമ്മയായി.
ഉത്തര തന്നെയാണ് തനിക്ക് ഒരു പെൺകുഞ്ഞ് ജനിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി
പങ്കുവെച്ചത്. ഒട്ടനവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-175838-300x284.png?resize=749%2C709&ssl=1)

കഴിഞ്ഞ ദിവസം താരം ഗർഭിണിയാണെന്ന സൂചന നൽകി ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ആ പോസ്റ്റിനു
പിന്നാലെ താരത്തിന്റെ സീമന്തത്തിന്റെ വിഡിയോയും ചിത്രങ്ങളുമെല്ലാം താരം പങ്കുവെച്ചിരുന്നു.
അതിനു പിന്നാലെയാണ് ഇപ്പോൾ താരം അമ്മയായി എന്ന വാർത്തയും പുറത്ത് വന്നിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-175916-300x211.png?resize=846%2C595&ssl=1)

സീമന്തത്തിന്റെ ചിത്രങ്ങളിൽ നിറപുഞ്ചിരിയോടെ നിൽക്കുന്ന സംയുക്ത വർമയേയും കാണാൻ കഴിയുന്നുണ്ട്.
കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് സംയുക്തയും. ഉത്തരയുടെ കുഞ്ഞിന്റെ
വിശേഷങ്ങൾ അറിയാനായി കാത്തിരിക്കുകയാണ് ഇപ്പോൾ താരത്തിന്റെ ആരാധകർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-07-175847-190x300.png?resize=755%2C1192&ssl=1)
