# സുരേഷ് ഗോപിയെ വിവാഹം കഴിക്കുവാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നു !! വിവാഹത്തെ പറ്റി പറഞ്ഞു ഉത്തര ഉണ്ണി

- Link: https://ml.b4blaze.com/film-news/uthara-unni-says-about-her-marriage
- Published: 2020-03-21T16:20:10+05:30
- Author: Rahul

നടിയും നർത്തകിയും ആയ ഊർമിള ഉണ്ണിയുടെ മകളുടെ വിവാഹ നിശ്ചയം ജനുവരിയിൽ ആയിരുന്നു കഴിഞ്ഞത്,
വളരെ ആര്ഭാടമായി നടത്തിയ ചടങ്ങിൽ താരങ്ങൾ എല്ലാം തന്നെ പങ്കെടുത്തിരുന്നു. ഏപ്രിൽ മാസമാണ്
വിവാഹം നടത്തുവാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ലോകം മുഴുവൻ കൊറോണ പടർന്നു പിടിക്കുന്ന
സാഹചര്യത്തിൽ വിവാഹം വളരെ ലളിതമായി നടത്തുവാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.ബിസിനസുകാരനായ
നിതേഷുമായി ഏപ്രിലില്‍ തന്നെ വിവാഹം നടക്കും. പരമ്ബരാഗതമായ ആചാര പ്രകാരം താലികെട്ട്
മാത്രമേ ഉണ്ടാവു.  വിവാഹത്തെ കുറിച്ച് ഉത്തര പറയുന്നത് ഇങ്ങനെ ഇത് ടിപ്പിക്കലൊരു അറേഞ്ചഡ്
മ്യാരേജ് ആണ്.

![uthara unni encagement photos](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/03/uthara-unni-encagement-photos.jpg?resize=1280%2C753&ssl=1)

മാട്രിമോണിയ പരസ്യം പോലെ തന്നെ. വെബ്‌സൈറ്റ് വഴി കണ്ടുമുട്ടി. രക്ഷിതാക്കള്‍ തമ്മില്‍
സംസാരിച്ചു. പിന്നെ നേരിട്ട് കണ്ടു. അതിന് ശേഷം വീട്ടിലേക്ക് വന്നു.ഒരു നര്‍ത്തകിയെ
സംബന്ധിച്ചിടത്തോളം താളമാണ് ഏറ്റവും വലുത്. അത് പുറത്തേക്ക് കേള്‍ക്കുന്നത് ചിലങ്കയിലൂടെയാണ്.
ഈ ചിലങ്ക കെട്ടി ഞാന്‍ പെര്‍ഫോം ചെയ്യുമ്ബോള്‍ അവിടെ ജിതേഷിന്റെ സാന്നിധ്യവും സപ്പോര്‍ട്ടും
ഉണ്ടാവും. ആ ഒരു ഫീലിങിന് വേണ്ടിയാണ് അങ്ങനെയൊരു ചിലങ്ക കെട്ടി തന്നത്.

![uthara-unni-wedding-celebra](https://i0.wp.com/ml.b4blaze.com/wp-content/uploads/
2020/03/uthara-unni-wedding-celebra.jpg?resize=960%2C540&ssl=1)

പിന്നീട് ഉത്തര പറയുന്നത് തനിക്ക് സുരേഷ് ഗോപിയെ വിവാഹം കഴിക്കുവാൻ ആഗ്രഹം ഉണ്ടായിരുന്നു
എന്നതാണ് .ചെറിയകുട്ടി ആയിരുന്നപ്പോള്‍ എനിക്ക് സുരേഷ് ഗോപിയെ കല്യാണം കഴിക്കണമെന്നായിരുന്നു
ആഗ്രഹം. ആ പോലീസുകാരന്റെ ഗെറ്റപ്പ് കണ്ടിട്ടാണ് അങ്ങനെ തോന്നിയത്. അന്ന് എനിക്ക് അഞ്ച്
വയസോ മറ്റോ ഉണ്ടായിരുന്നുള്ളു.

ഇപ്പോള്‍ സുരേഷ് അങ്കിള്‍ എന്നെ കാണുമ്ബോള്‍ നീയല്ലേ, കല്യാണം കഴിക്കണമെന്ന് പറഞ്ഞ്
പറ്റിച്ച്‌ നടക്കുന്നതെന്ന് പറയാറുണ്ട്. സിനിമയാണ് എന്റെ ഫസ്റ്റ് ലവ്. ആഴത്തിലുള്ള 
ആഗ്രഹമായിരുന്നു. ഭയങ്കരമായ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് ഒന്നുമില്ലാത്ത സിനിമയോട് 
വല്ലാത്ത ആഗ്രഹമായിരുന്നു. പക്ഷെ ഡാന്‍സിനെയാണ് ഞാന്‍ വിവാഹം കഴിച്ചത്.
