# ‘ശ്വാനരെ….’ ‘വാലാട്ടി’യിലെ തീം സോങ്ങ് പുറത്തുവിട്ടു; ചിത്രം തിയേറ്ററുകളിലെത്തുന്നു

- Link: https://ml.b4blaze.com/film-news/vaalatty-movie-theme-song-released
- Published: 2023-07-16T22:04:36+05:30
- Author: Gargi

പതിനൊന്ന് നായകളേയും ഒരു പൂവന്‍ കോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ദേവന്‍
തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ തീം സോങ് പുറത്തുവിട്ടു. ശ്വാനരെ എന്ന്
തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ക്രിഷ്ണയാണ്. നായകളെ ഉള്‍പ്പെടുത്തിക്കൊണ്ട് തന്നെയാണ്
ഗാനം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വരുണ്‍ സുനില്‍ ആണ് 
ഈണം നല്‍കിയിരിക്കുന്നത്. ജൂലൈ 21 ന് ചിത്രം തിയറ്ററുകളിലെത്തും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/valatty.jpg?resize
=1280%2C720&ssl=1)

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ചിത്രമാണ് ‘വാലാട്ടി’. മലയാളം,
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. അജു 
വര്‍ഗീസ്, ഇന്ദ്രന്‍സ്, സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, സൗബിന്‍ ഷാഹിര്‍ എന്നിവരാണു 
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ നായകള്‍ക്കു ശബ്ദം നല്‍കുന്നത്.

വിഷ്ണു പണിക്കര്‍ ആണ് ‘വാലാട്ടി’യുടെ ഛായാഗ്രഹണം. എഡിറ്റിങ്: അയൂബ് ഖാന്‍. അരുണ്‍ വെഞ്ഞാറമൂട്
കലാസംവിധാനം നിര്‍വഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിനയ് ബാബു, പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍: ഷിബു ജി.സുശീലന്‍, സൗണ്ട് ഡിസൈന്‍ – ധനുഷ് നായനാര്‍, അറ്റ്‌മോസ് മിക്‌സിംഗ്–
ജസ്റ്റിന്‍ ജോസ്, സിഎഎസ്, കലാസംവിധാനം – അരുണ്‍ വെഞ്ഞാറന്‍മൂട്, വസ്ത്രാലങ്കാരം – ജിതിന്‍
ജോസ്, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, നിശ്ചലദൃശ്യങ്ങള്‍ – വിഷ്ണു എസ് രാജന്‍, VFX –
ഗ്രീന്‍ ഗോള്‍ഡ് ആനിമേഷന്‍, VFX സൂപ്പര്‍വൈസര്‍ – ജിഷ്ണു പി ദേവ് , സ്‌പോട്ട് എഡിറ്റര്‍–
നിതീഷ് കെടിആര്‍, മോഷന്‍ പോസ്റ്റര്‍ – ജിഷ്ണു എസ് ദേവ്.
