# കയ്യിൽ വാളേന്തി, നെറ്റിയിൽ നിന്നും ചോരപൊടിയുന്ന മോഹൻലാൽ; വാലിബൻ വരാർ, ലിജോ മാജിക്കിനായി കാത്ത് ആരാധകർ

- Link: https://ml.b4blaze.com/film-news/vaaliban-new-poster-released
- Published: 2024-01-10T12:18:32+05:30
- Author: Ajay

മോഹൻലാൽ നായകനായി എത്തുന്ന മലൈക്കോട്ടൈ വാലിബനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ലിജോ
ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങവെ വരുന്ന അപ്ഡേറ്റുകൾ
എല്ലാം വൻ തോതിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ്
സംസാരവിഷയം. പോർമുഖത്തിൽ നിന്നുമുള്ളതാണ് പോസ്റ്റർ. കയ്യിൽ വാളേന്തി നെറ്റിയിൽ നിന്നും
ചോരപൊടിയുന്ന മോഹൻലാലിലെ വാലിബനാണ് പോസ്റ്ററിൽ ഉള്ളത്. ഒപ്പം മണികണ്ഠൻ ആചാരിയും ചില
സ്ത്രീ കഥാപാത്രങ്ങളും ഉണ്ട്. കൊടുങ്കാറ്റാകാൻ പോകുന്ന സിനിമയെന്നാണ് പോസ്റ്റർ പുറത്തുവന്നതിന്
പിന്നാലെ അഭിപ്രായങ്ങൾ വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/vaaliban-t.jpg?resize
=513%2C330&ssl=1)

അടുത്ത കാലത്തായി മലയാളത്തിൽ ഇറങ്ങിയ ഏറ്റവും ക്വാളിറ്റി പോസ്റ്ററുകളാണ് വാലിബന്റേതാണെന്നും
പ്രേക്ഷകർ കുറിക്കുന്നു. ഫാൻ തിയറികൾക്കും ഊഹാപോഹങ്ങൾക്കും ഉപരിയായി മലയാളം കണ്ടിട്ടില്ലാത്ത
ലിജോ സ്റ്റൈലിലുള്ള മറ്റൊരു മാജിക്കിന് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. ജനുവരി
25നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററിൽ എത്തുക. വ്യാഴാഴ്ചയാണ് ചിത്രത്തിൻറെ റിലീസ്. ശേഷമുള്ള
മൂന്ന് ദിവസവും അവധി ദിനങ്ങളാണ്. അതുകൊണ്ട് തന്നെ മികച്ച പ്രതികരണം ലഭിച്ചാൽ, ആദ്യ 
നാല് ദിനത്തിൽ വാലിബന് വൻ ബോക്സ് ഓഫീസ് കളക്ഷൻ ലഭിക്കുമെന്നാണ് വിലയിരുത്തലുകൾ. മോഹൻലാലിന്
ഒപ്പം സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ
ആചാരി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. മധു നീലകണ്ഠൻ ആണ് ഛായാഗ്രാഹകൻ. പി എസ്
റഫീക്ക്, ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്നാണ് രചന. പ്രശാന്ത് പിള്ളയാണ് സംഗീതം.
