# ‘വാശി’..! ശ്രദ്ധ നേടി പുതിയ പോസ്റ്റര്‍..! ആദ്യ ഗാനവും എത്തുന്നു..!

- Link: https://ml.b4blaze.com/film-news/vaashi-movie-new-poster
- Published: 2022-05-20T14:33:16+05:30
- Author: Rahul

മലയാളികളുടെ പ്രിയങ്കരിയായ നടി കീര്‍ത്തി സുരേഷും മലയാള സിനിമാ രംഗത്തെ മിന്നും താരം
ടോവിനോ തോമസും ഒരുമിച്ച് എത്തുന്ന സിനിമയാണ് വാശി. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്ററാണ്
ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ കീര്‍ത്തിയും ടോവിനോയും വക്കീല്‍
വേഷത്തിലാണ് എത്തുന്നത്. വിഷ്ണു ജി രാഘവാണ് കീര്‍ത്തിയേയും ടോവിനോ തോമസിനേയും കേന്ദ്ര
കഥാപാത്രങ്ങളാക്കി ഈ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെതായി ഏറ്റവും പുതിയ 
വാര്‍ത്ത പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/vaashi.jpg?resize
=600%2C594&ssl=1)

പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രത്തിന്റെ പുതിയ പോസ്റ്ററും ആരാധകര്‍ ഏറ്റെടുത്ത്
കഴിഞ്ഞു. കീര്‍ത്തിയുടെ അച്ഛനും സിനിമാ രംഗത്ത് ഏറെ വര്‍ഷത്തെ അനുഭവ സമ്പത്തുമുള്ള 
വ്യക്തികൂടിയായ ജി സുരേഷ് കുമാര്‍ ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. രേവതി കലാമന്ദിറിന്റെ
ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/vaashi-new.jpg?resize
=1200%2C900&ssl=1)

ജൂണ്‍ 17ന് റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങാന്‍
പോവുകയാണ്. മെയ് 21ന് ചിത്ത്രതിലെ ആദ്യ ഗാനം പുറത്ത് വിടുമെന്നാണ് വാശി സിനിമയുടെ അണിയറ
പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. വിനായക് ശശികുമാര്‍ ആണ് ചിത്രത്തിന്റെ ഗാനത്തിന് വരികള്‍
എഴുതിയിരിക്കുന്നത്.

![277914389_1626890411020776_7522793319642171004_n](https://i0.wp.com/ml.b4blaze.
com/wp-content/uploads/2022/05/277914389_1626890411020776_7522793319642171004_n.
jpg?resize=1440%2C1080&ssl=1)

കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അതേസമയം, വളരെ പ്രസക്തമായ വിഷയങ്ങളാണ്
സിനിമ ചര്‍ച്ച ചെയ്യുക എന്നാണ് അറിയാന്‍ സാധിക്കുന്നത്. അതുപോലെ കീര്‍ത്തി സുരേഷ് ,
ടോവിനോ തോമസ് കോംബോ എങ്ങനെ സ്‌ക്രീനില്‍ വര്‍ക്കൗട്ട് ആകും എന്നതും ആരാധകര്‍ വളരെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/10/keerthi-suresh.jpg?
resize=960%2C540&ssl=1)

ആവേശത്തോടെ നോക്കി കാണുന്ന മറ്റൊരു വസ്തുതയാണ്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന
സിനിമയ്ക്ക് ശേഷം കീര്‍ത്തി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമകൂടിയാണ് വാശി.
